Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

തദ്ദേശ തിരഞ്ഞെടുപ്പ് വിജയമുറപ്പിച്ചു എൽഡിഎഫ്

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങുന്നതിനൊപ്പം പൂർണ്ണ ആത്മവിശ്വാസത്തോടെ ഗുരുവായൂർ ടൗൺഹാളിന് മുൻപിൽ ഇടത് പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടി. വിജയ പ്രതീക്ഷയിലെത്തി പ്രവർത്തകർ ചുവപ്പൻ പതാകകൾ ഉയർത്തി ആവേശം പ്രകടിപ്പിച്ചു. ടൗൺഹാൾ പരിസരം മുഴുവൻ ചുവപ്പൻ നിറത്തിൽ മുങ്ങിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഫല പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ തുടർച്ചയായി മുപതാം വർഷവും എൽഡിഎഫ് നഗരസഭ ഭരിക്കും എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Read more

ട്വന്‍റി20യുടെ കോട്ടയിൽ യു.ഡി.എഫ് വൻ മുന്നേറ്റം

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്‍റി20യാണ് ലീഡ് ചെയ്യുന്നത്. കുന്നത്തുനാടിൽ 17 ഇടങ്ങളിലും, മഴുവന്നൂര്‍ പഞ്ചായത്തിൽ ഏഴു സീറ്റുകളിലും യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റിൽ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.ട്വന്‍റിി20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിൽ 10വാർഡുകൾ ട്വന്‍റി20 ജയിച്ചു.കിഴക്കമ്പലത്ത് 17 സീറ്റുകളിൽ ട്വന്‍റി 20 ആണ് മുന്നേറുന്നത്.
Read more

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ റിനോ പി രാജൻ വിജയിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനായ സ്ഥാനാർത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാർഡായ കിളിവയലിൽ യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി. രാജൻ 240 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതനായ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്. അതേസമയം, അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ളതായി അറിയപ്പെടുന്ന ഫെനി നൈനാൻ അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫെനി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും, വാർഡിൽ ബിജെപി സീറ്റ് നിലനിർത്തുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ റിനോ പി. രാജൻ എറത്ത് പഞ്ചായത്ത് ആറാം വാർഡിൽ 240 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, […]
Read more

മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷാണ് വിജയിച്ചത് . 1607 വോട്ട് വൈഷ്ണ നേടി. 1210 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 460 വോട്ട് മാത്രമേ നേടാനായുള്ളൂ. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. ജനങ്ങല്‍ നൽകിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ പറഞ്ഞതും […]
Read more

കോട്ടയം നഗരസഭയിലേക്ക് ജയിച്ചെത്തുന്നവർ തിരുവാതുക്കലിലെ ടൗൺ ഹാൾ ഒഴിപ്പിക്കാൻ ശ്രമിക്കണം

കോട്ടയം: നഗരസഭയുടെ പുതിയ കൗൺസിലർമാർ ആരൊക്കെയെന്ന് ഇന്നറിയാം. പുതിയ സാരഥികളെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് തിരുവാതുക്കൽ എ.പി.ജെ. അബ്ദുൽ കലാം സ്മാരക ടൗൺ ഹാൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഒഴിപ്പിച്ചെടുക്കാൻ കഴിയുമോ എന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇവിടെ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയെല്ലാം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ടൗൺ ഹാൾ ഉടൻ നഗരസഭയെ തിരികെ ഏൽപിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ കാലാവധി 2026 ജനുവരി 22നു കഴിയും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു […]
Read more

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിമല സ്വദേശി ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വാകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
Read more

ഹാർബർ ക്രാഫ്റ്റ് മാസ്റ്റർ ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിത; അനാമിക

കോട്ടയം : ആഴകടൽ തിരകൾക്ക് അനാമികയുടെ സ്വപ്നങ്ങളെ തകർക്കാനാവില്ല. ആഴക്കടലിൽ യാത്രാ ബോട്ടുകളും ചരക്ക് ബോട്ടുകളും ഓടിക്കുന്നതിനുള്ള ഹാർബർ ക്രാഫ്റ്റ് മാസ്റ്റർ ലൈസൻസ് സ്വന്തമാക്കി എറണാകുളം വൈപ്പിൻ മാലിപ്പുറം പത്തായപ്പുരയിൽ അനാമിക (26). ആഴക്കടലിൽ ജലയാനങ്ങൾ ഓടിക്കുന്നതിനു മാസ്റ്റർ ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിതയും സ്രാങ്ക് ലൈസൻസുള്ള സംസ്ഥാനത്തെ പ്രായം കുറഞ്ഞ പെൺകുട്ടിയുമാണ് അനാമിക. 2023 ൽ ചേർത്തല പെരുമ്പളം സ്വദേശി സന്ധ്യയാണ് സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടുന്നത്. 44–ാം വയസ്സിലെ സന്ധ്യയുടെ നേട്ടത്തിന്റെ […]
Read more

ഉമീദ് പോർട്ടലിൽ ചേർക്കാനുള്ള കാലാവധി നീട്ടുന്നതിന് കേരള വഖഫ് ബോർഡ് അടിയന്തരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി നീട്ടുന്നതിന് കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, […]
Read more

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഘോഷം തുടങ്ങി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ ബിജെപിക്കാണ് പാലക്കാട് നഗരസഭയിൽ മുന്നേറ്റം. നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. എൽ‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്. ഷൊര്‍ണൂര്‍ നഗരസഭയിൽ ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചു. നാലു വാര്‍ഡുകള്‍ എണ്ണിയപ്പോള്‍ മൂന്നു വാര്‍ഡുകളിലും ബിജെപി […]
Read more

Recent News

Advertisement
WhiteswanTV Footer