Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഉത്സവത്തിനിടെ ആന ഇടഞ്ഞു; രക്ഷപെടുന്നതിനിടെ വീണ 7 പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഓടുന്നതിനിടെ തട്ടി വീണാണ് ആളുകൾക്ക് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.
Read more

ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സിപിഒ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : മുഹമ്മ പോലീസ് സ്റ്റേഷനിൽ സി പി ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സി പി ഒ എസ്.സന്തോഷ് കുമാർ (44) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സ്റ്റേഷന്റെ അടച്ചുപൂട്ടിയ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Read more

വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

പാലക്കാട്: വടക്കഞ്ചേരിപോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. പാലക്കാട് വടക്കഞ്ചേരിയിൽ ആണ് സംഭവം.കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുൽ ആണ് മണ്ണുത്തി പോലീസിന്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്. വടക്കഞ്ചേരിയിൽ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്. പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങു വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞമാസം മണ്ണുത്തിയിൽ വെച്ച് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച […]
Read more

14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചീലപ്പാറ സ്വദേശി വിഷ്ണു ഭവനിൽ വിവേക് ആണ് അറസ്റ്റലിയാത്. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽ വിവേക് മോഹന്‍റെ വീട്ടിൽ നിന്നുമാണ് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. പേയാടുള്ള ആൾത്താമസമില്ലാത്ത വീ‌ട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘം എത്തിയപ്പോഴേക്കും വീട്ടുടമ വിവേക് മോഹൻ സംഭവ സ്ഥലത്ത് […]
Read more

കെഐഎഫ്ഇയുഎ പാലക്കാട് ജില്ല കൺവെൻഷൻ നടന്നു

പാലക്കാട്: ആലത്തൂർ KIFEUA പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലക്കാട് ജില്ല കൺവെൻഷൻ ജില്ലയിൽ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രധാന ചർച്ചകൾക്ക് വേദിയായി മാറി. ജില്ലയിലെ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരെ ഒരുമിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കൺവെൻഷൻ വിജയകരമായി കോപ്പറേറ്റ് ബാങ്ക് ഓഡിറ്റോറിയം ആലത്തൂരിൽ സമാപിച്ചു.കൺവെൻഷൻ ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലയുടെ വളർച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചെറുകിട വ്യവസായ സംരംഭകർ നേരിടുന്ന വിവിധ […]
Read more

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

പാലക്കാട്: ചന്ദ്രനഗറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ട് ബസ്സുകളും ഒരു കാറും ഒരു ലോറിയും ഉൾപ്പെടുന്ന നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴേ പത്തോടെയാണ് അപകടം. റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ആദ്യം കാറും പിന്നാലെ ബസ്സുകളും ഒന്നിന് പിറകെ ഒന്നായി അപകടത്തിൽ പെടുകയായിരുന്നു. ബസുകളിലെനിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ബസ്സിനകത്ത് കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് നീക്കിയത്. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു […]
Read more

മോഹന്‍ലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മുടവന്‍മുകളിലെ വീട്ടുവളപ്പില്‍ നടക്കും. കൊച്ചിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മോഹന്‍ലാലിന്റെ അമ്മയുടെ മരണം സംഭവിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹന്‍ലാലിനെ പലയാവര്‍ത്തി മലയാളികള്‍ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ […]
Read more

സഹയാനം ഭിന്നശേഷി ക്യാമ്പിന് തുടക്കമായി

മലപ്പുറം: താനൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് – സഹയാനം ബി ആർ സിയിൽ തുടങ്ങി. നഗരസഭാധ്യക്ഷ നസ്‌ല ബഷീർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ആദ്യദിനം അഭിനയിക്കാം, സിനിമ പിടിക്കാം, അർത്തുല്ലസിക്കാം എന്നീ സെഷനുകൾ നടന്നു. അവസരങ്ങൾ ഉറപ്പുവരുത്താനും അനുഭവങ്ങൾ ഒരുക്കാനുമായി ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 38 വിദ്യാർത്ഥികൾ പങ്കെടുത്തു. വാർഡ് കൗൺസിലർ ബേബി ശങ്കർ, എ ഇ ഒ സുമ ടി എസ്, ഡി പി […]
Read more

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; 7 പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരിക്കേറ്റത്. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
Read more

കോഴിക്കോട് തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം

കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം. കല്പത്തൂർ സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുടർന്ന് ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer