Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ചന്ദ്രനഗറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ട് ബസ്സുകളും ഒരു കാറും ഒരു ലോറിയും ഉൾപ്പെടുന്ന നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴേ പത്തോടെയാണ് അപകടം. റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ആദ്യം കാറും പിന്നാലെ ബസ്സുകളും ഒന്നിന് പിറകെ ഒന്നായി അപകടത്തിൽ പെടുകയായിരുന്നു. ബസുകളിലെ
നിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

ബസ്സിനകത്ത് കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് നീക്കിയത്. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു ബസ്. വലിയ അപകടമാണ് നടന്നതെങ്കിലും ഗുരുതരമായ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി ഗതാഗതക്കുരുക്ക് പിന്നീട് ഒഴിവാക്കി. രണ്ട് യാത്രാ ബസ്സുകളുടെയും മുൻവശം തകർന്നു. കാറിലെ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix