Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഐഎഫ്ഇയുഎ പാലക്കാട് ജില്ല കൺവെൻഷൻ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ KIFEUA പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലക്കാട് ജില്ല കൺവെൻഷൻ ജില്ലയിൽ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രധാന ചർച്ചകൾക്ക് വേദിയായി മാറി. ജില്ലയിലെ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരെ ഒരുമിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കൺവെൻഷൻ വിജയകരമായി കോപ്പറേറ്റ് ബാങ്ക് ഓഡിറ്റോറിയം ആലത്തൂരിൽ സമാപിച്ചു.
കൺവെൻഷൻ ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു.

വ്യവസായ മേഖലയുടെ വളർച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചെറുകിട വ്യവസായ സംരംഭകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പാലക്കാട് ടൗൺ എസ്.ഐ ടി.എൻ. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.

വ്യവസായ മേഖലയും നിയമവ്യവസ്ഥയും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന, ജില്ലാ തലത്തിലുള്ള കെ.ഐ.എഫ്.ഇ.യു.എ നേതാക്കളായ സി.എൻ. തങ്കച്ചൻ , എം.കെ. ബാബു, അഡ്വ. രവീന്ദ്രൻ, എം. കൃഷ്ണൻ, കെ. മണികണ്ഠൻ, പ്രസാദ് വർഗീസ്, ജി.സുധീർ, പ്രഭാകരൻ, ഷിജു, ശശി, ബാലൻ എന്നിവർ കൺവെൻഷനിൽ സജീവമായി പങ്കെടുത്തു. വ്യവസായ മേഖലയിൽ നിലവിലുള്ള നിയമപരമായ വിഷയങ്ങൾ, വൈദ്യുതി, നികുതി, ലൈസൻസ്, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, വ്യവസായ സൗഹൃദ നയങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.

ജില്ലയിലെ വ്യവസായ യൂണിറ്റുകൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാർ തലത്തിൽ ഉന്നയിക്കാനും, സംരംഭകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും കൺവെൻഷനിൽ തീരുമാനമായി. ജില്ലയിലെ എല്ലാ യൂണിറ്റുകളെയും സംഘടനയുടെ കീഴിൽ ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്ന പ്രവർത്തന പദ്ധതികളും യോഗത്തിൽ രൂപീകരിച്ചു.

പാലക്കാട് ജില്ലയിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കെ.ഐ.എഫ്.ഇ.യു.എയുടെ പങ്ക് കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു. സംരംഭകരുടെ ഐക്യവും സഹകരണവുമാണ് വ്യവസായ വളർച്ചയ്ക്ക് അടിസ്ഥാനമെന്ന സന്ദേശത്തോടെയാണ് പാലക്കാട് ജില്ല കൺവെൻഷൻ സമാപിച്ചത്.

Recent News

Advertisement
WhiteswanTV Footer