Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഓപ്പറേഷൻ ബാർ കോഡ്; ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ഒരു ബാറിൽ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. 3,56,000 രൂപ നൽകിയതിൻ്റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു. ഈ കണക്ക് ബാർ മാനേജർ എംഡിക്ക് നൽകിയതിൻ്റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നൽകിയതെന്നാണ് പട്ടികയിലുള്ളത്. കൽപ്പറ്റയിലെ ഒരു […]
Read more

കേരള കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എം. മാത്യു വിടവാങ്ങി

കോട്ടയം: മുൻ കടുത്തുരുത്തി എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ പി.എം. മാത്യു (75) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ 3:30-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭൗതികശരീരം ഇന്ന് വൈകിട്ട് 5 മണിയോടെ കടുത്തുരുത്തി കാപ്പുംതലയിലുള്ള വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ നാളെ (ഡിസംബർ 31, ബുധനാഴ്ച) വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കുകയും തുടർന്ന് കടുത്തുരുത്തി സെന്റ് മേരീസ് താഴത്ത് പള്ളിയിൽ സംസ്കാരം നടക്കുകയും […]
Read more

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു. 1991 ലാണ് ഖാലിദ സിയ ആദ്യം ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടർന്ന അവർ, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല. […]
Read more

എല്ലാം സഖാവ് പറഞ്ഞിട്ട്: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെ പഴിച്ച് എന്‍ വിജയകുമാറിന്റെ മൊഴി

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ മൊഴി. പാളികള്‍ പുതുക്കണമെന്ന് ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് പത്മകുമാറാണ്. സര്‍ക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എന്‍ വിജയകുമാര്‍ മൊഴി നല്‍കി. സഖാവ് പറഞ്ഞപ്പോള്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എന്‍ വിജയകുമാറിന്റെ മൊഴി. വായിച്ചു നോക്കാതെ ഒപ്പിടുകയാണ് ചെയ്തതെന്ന് എന്‍ വിജയകുമാര്‍ എസ്‌ഐടിയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം വിജയകുമാറിന്റെ മൊഴി […]
Read more

ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ വൻ തീപിടിത്തം

കൊല്ലം: ഉമയനല്ലൂരിൽ നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. പാചക വാതക സിലിണ്ടറുകളിലേക്ക് തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. നിസാറിന്റെ ഉടമസ്ഥതയിലുള്ള വീട് ഷെമീർ എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഷെമീർ ഇവിടെ നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മെഷീനുകൾ താഴത്തെ നിലയിലാണ് സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് […]
Read more

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് അപ്പാച്ചെ ആർടി എക്‌സ് ബൈക്ക്

തൃശ്ശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് മോട്ടോർ കമ്പനി പുതിയ മോഡൽ ബൈക്ക് സമർപ്പിച്ചു. ടിവിഎസ് അപ്പാച്ചെ ആർടി എക്‌സ് ബൈക്കാണ് വഴിപാടായി നൽകിയത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ടി.വി.എസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ. രാധാകൃഷ്ണനിൽ നിന്ന് ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹന പൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. […]
Read more

“പ്രോജക്ട് പറവ”; താനൂരിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: പ്രോജക്ട് പറവ സോഷ്യൽ ഇമ്പാക്ട് ഫൗണ്ടേഷൻ” എന്ന സാമൂഹ്യ സംഘടനയ്ക്ക് താനൂരിൽ ഔദ്യോഗിക തുടക്കം കുറിച്ചു. സംഘടനയുടെ ആദ്യ പ്രവർത്തനമായി, മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി ചേർന്ന് താനൂർ കാരാട് ഡിവിഷനിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെ നടന്ന ക്യാമ്പിൽ ഏകദേശം 300-ലധികം പേർ പങ്കെടുത്തു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ 24-ാം ഡിവിഷൻ കൗൺസിലർ ഒ.കെ. ബേബി ശങ്കർ നിർവഹിച്ചു. പരിപാടിയിൽ […]
Read more

എംഇഎസ് തിരൂർ യൂണിറ്റ് കുടുംബസംഗമവും നഗരസഭ പിതാവിന് സ്വീകരണവും നടത്തി

മലപ്പുറം: കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിവരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബ സംഗമവും പുതുതായി തെരഞ്ഞെടുത്ത തിരൂർ നഗരസഭയിലെ നഗരപിതാവ് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെയും പ്രവാസി സാമൂഹ്യക്ഷേമ ബോഡ് അദ്ധ്യക്ഷനും കൗൺസിലറുമായ അഡ്വ. ഗഫൂർ പി ലില്ലീസ്, വാർഡ് കൗൺസിലർ ടിഇ അബൂബക്കർ എന്ന ബാബുവിനെയും ഷാൾ അണിയിയിച്ച് സ്വീകരിക്കുകയും പ്രശസ്ത ഇംഗ്ലീഷ് കവിയത്രിയും എഴുത്തുകാരിയുമായ രോഷ്നി കൈനിക്കരയെയും മുതിർന്ന നേതാക്കളായ ഡോ. അൻവർ, ഡോ. ഖമറുന്നിസ്സ, […]
Read more

കുമരകത്തെ ബിജെപി- കോൺഗ്രസ് സഖ്യം; സ്വതന്ത്രന്റെ അധ്യക്ഷസ്ഥാനത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം: കുമരകത്ത് ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥി എ.പി. ഗോപി പഞ്ചായത്ത് അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രംഗത്ത്. എ.പി. ഗോപി സ്വതന്ത്രനായാണ് മത്സരിച്ചതെന്നും സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ഒരാളെ തിരികെ അവിടെ എത്തിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2010-ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വ്യക്തിയാണ് ഗോപി. അതേസമയം, ഗോപിയെ സ്വതന്ത്രനെന്ന് വിശേഷിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്ന് സിപിഎം ആരോപിക്കുന്നു. ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ലെന്നും, കോൺഗ്രസിന്റെ പ്രചാരണ പോസ്റ്ററുകളിൽ […]
Read more

സേവ് ബോക്‌സ് ആപ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു

തൃശ്ശൂര്‍: ‘സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് ‘ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശിയായ സ്വാതിക് റഹിം 2019 ല്‍ തുടങ്ങിയതാണ് സേവ് ബോക്‌സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. […]
Read more

Recent News

Advertisement
WhiteswanTV Footer