Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

എ കെ ആന്റണിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ബി.എസ് ബാലചന്ദ്രൻ രചിച്ച എ.കെ. ആൻ്റണിയുടെ ജീവചരിത്രം അദ്ദേഹത്തിന് നൽകി ചെറിയാൻ ഫിലിപ്പ് പ്രകാശനം ചെയ്യുന്നു. ദീപ ദാസ് മുൻഷി ,വി.എം സുധീരൻ, പി.സി. വിഷ്ണുനാഥ്, പാലോടു രവി, നെയ്യാറ്റിങ്കര സനൽ എന്നിവർ സമീപം.
Read more

സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: ചിറ്റൂരിലെ ആറ് വയസ്സുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. സുഹാന്‍റെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. സുഹാന്‍റെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട്‌ എത്തി. ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനോട് പിണങ്ങി പുറത്തേക്ക് പോയത്. സംസാരിക്കാൻ പ്രയാസം നേരിട്ടിരുന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് തെരച്ചിൽ തുടങ്ങിയത്. വീടിനു […]
Read more

‘ അതിഭീകര കാമുകന്‍’ഒടിടിയില്‍ എത്തി

ലുക്മാന്‍ പ്രധാന കഥാപാത്രമായ ചിത്രം അതി ഭീകര കാമുകന്‍.ഒടിടിയിലും സ്ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയിത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രം. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങള്‍ […]
Read more

സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ സുഹാന്‍ എന്ന ആറ് വയസുകാരന്റെ മരണത്തില്‍ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അമ്പാട്ടുപാളയം മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ ഇളയമകന്‍, ആറു വയസ്സുകാരന്‍ സുഹാന്റെ വിയോഗം അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്. ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. മകനെ നഷ്ടപ്പെട്ട […]
Read more

കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരിയാണ് മരിച്ചത്. 63 വയസായിരുന്നു.വെളുപ്പിനെ ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് പറഞ്ഞു.
Read more

കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകും, 50 ശതമാനം സീറ്റ് യുവാക്കൾക്കും സ്ത്രീകൾക്കും: വി ഡി സതീശൻ

തിരുവനന്തപുരം: 2026ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥികളിൽ തലമുറമാറ്റം ഉണ്ടാകുമെന്നും യുവാക്കൾക്കും സ്ത്രീകൾക്കും 50% ടിക്കറ്റുകൾ നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലൂടെയാണ് വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സാധാരണയായി പരിചിത മുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ഇത്തവണ സ്ഥാനാർത്ഥികളിൽ തലമുറമാറ്റം ഉണ്ടാകുമെന്ന് സതീശൻ അഭിമുഖത്തിൽ പറയുന്നു. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ് നൽകും. വലിയ മാറ്റം […]
Read more

ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു

തൃശ്ശൂർ: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആചരിച്ചു. പരിപാടി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ ഹമീദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. വി.പി. അലി, വി.ടി.ആർ. റഷീദ്, ഹംസ കാട്ടത്തറ, ശിഹാബ്, മുസാദിഖ്, വലിയകത്ത് ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ മൂല്യങ്ങൾ നിലനിർത്തുന്നതിലും കോൺഗ്രസ് നൽകിയ സംഭാവനകൾ നേതാക്കൾ ഓർമ്മിപ്പിച്ചു. […]
Read more

എക്കോ 50 കോടി ക്ലബ്ബിലേക്ക് : ചിത്രം ഡിസംബര്‍ 31 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും

ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വന്‍ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ ലോകവ്യാപമാകയുള്ള തിയേറ്റര്‍ ഗ്രോസ് കളക്ഷന്‍ അന്‍പതു കോടി കടന്നു. തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 31മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും . സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ എക്കോ തിയേറ്ററുകളില്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധ്യ […]
Read more

വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനകീയ ബോധവൽക്കരണം സംഘടിപ്പിച്ചു

തൃശ്ശൂർ: വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ആരോഗ്യം ആനന്ദം– വൈബ് 4 ഹെൽത്തി ലൈഫ്’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വടക്കേക്കാട് മുക്കില പീടികയിൽ നടന്ന പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അശോകൻ ബോധവൽക്കരണ സന്ദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സുജിത്ത് നന്ദി രേഖപ്പെടുത്തി. ആശ പ്രവർത്തകരും സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് […]
Read more

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ

തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ നിര്‍ദേശത്തിനെതിരെ വി കെ പ്രശാന്ത്. ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്നും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. കൊട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്നും , ശ്രീലേഖയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് വികെ വിമര്‍ശിച്ചു. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ […]
Read more

Recent News

Advertisement
WhiteswanTV Footer