Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റായി റസ്‌ല റഹീം ചുമതലയേറ്റു

തൃശ്ശൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി റസ്‌ല റഹീം ചുമതലയേറ്റു. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് കൺവീനർ പി.എ. നസീർ അധ്യക്ഷത വഹിച്ചു. യോഗം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.വി. ഹൈദരലി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ഉമ്മർ മുക്കണ്ടത്ത് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ എം.വി. ഷെക്കീർ, സി. അഷ്‌റഫ്, […]
Read more

പി.എം താഹിർ ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു

തൃശ്ശൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പി.എം താഹിർ ചുമതലയേറ്റു. പത്താം വാർഡ് അംഗമായ പി.എം താഹിറിന്റെ പേര് ഷക്കീർ മാസ്റ്റർ നിർദേശിക്കുകയും ലീന സജീവൻ പിന്താങ്ങുകയും ചെയ്തു. എൽഡിഎഫിന് പഞ്ചായത്തിൽ രണ്ട് സീറ്റുകൾ മാത്രമുള്ളതിനാൽ ആരെയും സ്ഥാനാർത്ഥിയായി നിർദേശിച്ചില്ല. ബിജെപിയിലെ ഒരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ തെരഞ്ഞെടുപ്പ് നടന്നില്ല. യുഡിഎഫിലെ 11 അംഗങ്ങളുടെ പിന്തുണയോടെയാണ് പി.എം താഹിറിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. വരണാധികാരി ജലജകുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. തുടർന്ന് പി.എം താഹിർ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റു. […]
Read more

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മർദിച്ചതായി പരാതി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് മർദനമേറ്റത്. ആക്രമണം തടുക്കുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാൻസ് ജീവനക്കാരാണ് കസ്റ്റഡിയിലുള്ളത്.
Read more

എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി: തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു; പ്രതിഷേധവുമായി ഉമ തോമസ്

കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. ഉമ തോമസ് എം എല്‍ എയും പാര്‍ട്ടിയില്‍ പ്രതിഷേധ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്്. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലിയാണ് ഉമ തോമസും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസ് എം എല്‍ എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡണ്ടിന്റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നല്‍കി. കൗണ്‍സിലര്‍മാരുടെ പിന്തുണയുടെ […]
Read more

13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

കോഴിക്കോട്: പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. തഞ്ചാവൂര്‍ പട്ടിത്തോപ്പ് സ്വദേശി ബാലാജിയെയാണ് കോഴിക്കോട് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കുറുവാ മോഷണം സംഘങ്ങള്‍ താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ട ലിംഗകടിമേട് കോളനിക്കടുത്തുള്ള തിരുട്ട്ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ബാലാജി തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. രണ്ട് മാസത്തോളമായി ഇയാള്‍ തിരുട്ട് ഗ്രാമത്തിന് സമീപം ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെയെത്തിയ കൊയിലാണ്ടി […]
Read more

കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിലെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം ഉണ്ടായത്. ഫർവാനിയ, സുബ്ഹാൻ എന്നീ അഗ്നിശമന നിലയങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപിടുത്തത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു. അപകടത്തിന്‍റെ […]
Read more

ടിവികെയിൽ ജില്ലാ സെക്രട്ടറി ആക്കിയില്ല; വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ വനിതാ നേതാവ് ഗുരുതര നിലയിൽ. തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്‌നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌‌യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് […]
Read more

കൊച്ചിയില്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ തുറന്ന് കേരളത്തില്‍ ഹോം ലോക്കര്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കി ഗോദ്റെജ്

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം കൊച്ചിയിലെ ഇടപ്പള്ളിയില്‍ പുതിയ എക്സ്ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു. ഇടപ്പള്ളിയിലെ എന്‍എച്ച് 66ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓവര്‍സീസ് ബ്രാഞ്ചിന് സമീപം കണയന്നൂര്‍ ജെ വാര്‍ഡ് നമ്പര്‍ 46ല്‍ ഡോര്‍ നമ്പര്‍ 2761ലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഹോം ലോക്കര്‍, സ്ഥാപന വിഭാഗങ്ങളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്. സ്വര്‍ണ്ണാഭരണ വിനിമയത്തിന്‍റെയും വ്യാപാരത്തിന്‍റെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ കൊച്ചി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള തന്ത്രപരമായ വിപണിയാണ്. […]
Read more

സുബ്രഹ്‌മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എന്‍ സുബ്രഹ്‌മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ചിത്രങ്ങള്‍ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓര്‍മയുള്ളു. കടകംപള്ളിയെ കണ്ടത് ഓര്‍മ ഇല്ലേ, രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് […]
Read more

പൂതാടി സിപിഎമ്മില്‍ കടുത്ത പ്രതിഷേധം; എ വി ജയനെ വീണ്ടും വെട്ടി

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തില്‍ എ വി ജയനെ വീണ്ടും വെട്ടി സിപിഎം നേതൃത്വം. ഇ കെ ബാലകൃഷ്ണന്‍ പൂതാടി പഞ്ചായത്ത് എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും. ഇതുമായി ബന്ധപ്പെട്ട് പൂതാടി സിപിഎമ്മില്‍ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. എ വിജയന്റെ നേതൃത്വത്തില്‍ ആയിരുന്നു പൂതാടിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വം അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. തീരുമാനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് അംഗങ്ങള്‍ ഇറങ്ങിപ്പോയി. സി കെ ശശീന്ദ്രന്‍- റഫീഖ് പക്ഷം വേട്ടയാടുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer