ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന
കോഴിക്കോട്: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് പരിശോധന ശക്തമാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് ജില്ലയിൽ മാത്രം നിലവാരമില്ലാത്തതും ആവർത്തിച്ച് ഉപയോഗിച്ചതുമായ 440 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. എണ്ണക്കടികൾ വൻതോതിൽ നിർമിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കോഴിക്കോട് ജില്ലയിൽ പുലർച്ചെ ആരംഭിച്ച പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ […]
Read more