തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ നേതാക്കളായ കെ.എൻ. നെഹ്‌റുവിനും അൻപിൽ മഹേഷ് പൊയ്യാമൊഴിക്കും മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. ജോലിക്ക് കോഴ നൽകിയെന്ന കേസിൽ മുൻ മന്ത്രി കെ.എൻ. നെഹ്‌റു നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽ നിന്ന് പണം പിരിച്ചെന്ന ആരോപണം നേരിടുന്ന മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി.
Read more