Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kochi international airport

20 വർഷം മുൻപത്തെ കേസ്; പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി പോലീസ്

കൊച്ചി: 20 വർഷമായി ഒളിവിലായിരുന്ന വഞ്ചന കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. 2006-ൽ എലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഏറ്റുമാനൂർ കാണക്കാരി സ്വദേശി സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ 35/2023 ലോങ് പെൻഡിംഗ് വാറന്റ് പ്രകാരം അറസ്റ്റ് നടന്നു. പ്രതി വിദേശത്തായിരുന്നതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 25-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ തടഞ്ഞ് ഏലൂർ പൊലീസിന് കൈമാറി. രണ്ട് […]
Read more

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. പുതിയ തീരുമാനം യാത്രക്കാരെ ബാധിക്കില്ലായെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ഇത് ബാധിക്കില്ല. സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാനാണ് നിർദേശം. സെലബിക്ക് കീഴിൽ ജോലി ചെയ്തിരുന്നത് 300 ജീവനക്കാരാണ്. ഇവരെ BFS , AIASL, അജൈൽ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുർക്കി ആസ്ഥാനമായുള്ള സെലബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾക്ക് തടസ്സം ഉണ്ടായിട്ടില്ല എന്നും സിയാൽ വിശദീകരണം […]
Read more

കൊച്ചി വിമാനത്താവളത്തിലേയ്ക്ക് ഇനി വളര്‍ത്ത് മ്യഗങ്ങളെ കൊണ്ടുവരാം

കൊച്ചി വിമാനത്താവളത്തില്‍ ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ വിദേശത്ത് നിന്ന് വളര്‍ത്ത് മൃഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാന്‍ കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ സാധിക്കും. അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലെ […]
Read more

കൊച്ചി വിമാനത്താവളത്തിലൂടെ ഇനി മരുന്നും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ, ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി മാറി സിയാൽ. ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ, പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer