Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം; വിമത വൈദികര്‍ക്കെതിരെ സീറോ മലബാര്‍ സഭ

കൊച്ചി: പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ സീറോ മലബാര്‍ സഭ സിനഡ്. 21 വൈദികര്‍ക്കെതിരെയാണ് നടപടി. സഭ ഭയപ്പെടുത്തുകയാണെന്നും എന്നാൽ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും വൈദികര്‍ പറഞ്ഞു. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടികാട്ടി സിറോ മലബാര്‍ സഭ നടപടിയെടുക്കുമെന്ന് സിനഡ് യോഗം തീരുമാനമെടുത്തു. പുതിയ കൂരിയന്മാരെ എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ നിയമിച്ചതിനാണ് പ്രതിഷേധത്തിന് കാരണമായത്. ഭിന്നിപ്പിച്ച ഭരിക്കാനുള്ള നീക്കമാണ് സഭയില്‍ നടക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി […]
Read more

കുർബാന തർക്കം: ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കുർബാന തർക്കത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം. വിശ്വാസികൾ തമ്മിലും ഏറ്റുമുട്ടലുകൾ ഉണ്ടായി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസം സെന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനായജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിശ്വാസികൾ തമ്മിലുള്ള സംഘർഷം ഉണ്ടായത്. ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയിൽ ജനാഭിമുഖ കുർബാനപക്ഷത്തുള്ളത്. ഇവരാണ് പ്രാർഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ […]
Read more

ലോഡ്ജില്‍ പരിശോധന; എം.ഡി.എം.എ.യുമായി യുവതികള്‍ പിടിയില്‍

കൊച്ചി: കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ബിജിമോൾ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോണേക്കര ഭാഗത്തുള്ള ലോഡ്ജിൽ നർക്കോട്ടിക് സെൽ എ.സി.പി. കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് 4.9362 ഗ്രാം എം.ഡി.എം.എ.യുമായി ഇരുവരും പിടിയിലായത്
Read more

കലൂരിലെ നൃത്തപരിപാടി; സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി റെയ്ഡ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്. ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഉമാ തോമസ് എം എല്‍ എ യ്ക്ക് അപകടമുണ്ടായ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘടിപ്പിച്ചത് മൃദംഗവിഷണായിരുന്നു.
Read more

എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്

കൊച്ചി: താര സംഘടനയായ എ എം എം എയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് കുടുംബസംഗമം. പരിപാടികളുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തിരുന്നു. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് ചടങ്ങിന് തിരി തെളിയിക്കും. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവന്‍ ഭാരവാഹികളും രാജി […]
Read more

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടം; സംഘാടകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സുപ്രധാന വാദം.
Read more

സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെ; എംഎൽഎയുടെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലയോട്ടിയിലെ മുറിവുകൾ തുന്നിക്കെട്ടി. ആന്തരിക രക്തസ്രാവം ഇപ്പോഴില്ല. രക്തസമ്മർദ്ദം ഇപ്പോൾ സാധാരണ നിലയിലാണ്. ശ്വാസകോശത്തിൽ ചതവുണ്ട്. ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, സംഘാടകരുടെ വീഴ്ചകൾ കൂടുതൽ പുറത്തേക്ക് വരികയാണ്. സ്റ്റേജ് അനുമതിയില്ലാതെ ആയിരുന്നുവെന്ന് ജിസിഡിഎ വ്യക്തമാക്കി. ഐഎസ്എൽ മത്സരങ്ങൾ നടക്കുമ്പോഴുള്ള അതേ സ്റ്റേജ് പിന്തുടരുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. അപകടം നടന്ന ശേഷവും പരിപാടികൾ തുടർന്നു. അപകടത്തിന്റെ അടിസ്ഥാന കാരണം സംഘാടനത്തിലെ വീഴ്ചയാണ്. വിഐപി […]
Read more

പിടിമുറുക്കി മോട്ടോർ വാഹനവകുപ്പ്: ജനുവരി 15 വരെ കർശന വാഹന പരിശോധന

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച്‌ ഗതാഗത നിയമലംഘനം തടയാൻ വാഹന പരിശോധനകൾ ഊർജ്ജിതമാകുന്നു. അനധികൃതമായി സ്ഥാപിച്ച ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് കളർ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത് . റോഡിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും ,അലോസരപ്പെടുത്തുന്നതുമായ ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നടപടികള്‍ സ്വീകരിക്കും. 5000 രൂപയാണ് […]
Read more

പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി: സർക്കാർ രാജിവെച്ച് ജനവിധി തേടണം: കെ കെ രമ എംഎൽഎ

പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി സിപിഎമ്മിന്റെ മസ്‌തിഷ്കത്തിന് വീണ്ടുമേറ്റ കനത്ത പ്രഹരമാണെന്ന് കെ കെ രമ എംഎൽഎ. ഭരണകൂട ഭീകരതയ്ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്.സർക്കാർ രാജിവെച്ച് ജനവിധി തേടണം. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതൊരു സാധാരണ കേസ് ആയിരുന്നില്ല. ഭരണം ഉണ്ടെന്ന ഹുങ്കുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണ്. എല്ലാ കൊലക്കേസുകളിലും സർക്കാരാണ് വാദി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യത സർക്കാരിലുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ അത് […]
Read more

പെരിയ ഇരട്ടക്കൊല കേസ് : വിധിയിൽ പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ

പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാർ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവർ പ്രതികരിച്ചു. അതേസമയം കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കും വരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ എന്ന് കണ്ടെത്തിയവരിൽ മുൻ എം.എല്‍.എ കെ.വി. കുഞ്ഞിരാമൻ ഉള്‍പ്പെടെ ആറു […]
Read more
Advertisement
WhiteswanTV Footer