Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ആമസോണിന്റെ എലിവേറ്റ് പ്രോഗ്രാം

കൊച്ചി: കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനം ലഭ്യമാക്കാനുമായി ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രൂപകല്‍പ്പന ചെയ്ത എലിവേറ്റ് പ്രോഗ്രാമിന് ആമസോണ്‍.ഇന്‍ തുടക്കം കുറിച്ചു. യോഗ്യരായ ക്രണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രീമിയം അക്കൗണ്ട്, ഇന്‍ക്രിമെന്റല്‍ കമ്മീഷന്‍, ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡിലേക്കുള്ള പ്രവേശനം, ആമസോണ്‍ ലൈവിലെ പങ്കാളിത്തം തുടങ്ങി വിവിധ സേവനങ്ങള്‍ എലിവേറ്റ് പ്രോഗ്രാമിലൂടെ ലഭിക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വര്‍ക്ഷോപ്പുകളും പരിശീലന മൊഡ്യൂളുകളും ഉള്‍പ്പടെ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയിലൂടെയുള്ള നിരവധി നൈപുണ്യ വികസന അവസരങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. കണ്ടന്റ് […]
Read more

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നതായി 2025 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. 38 വര്‍ഷത്തിലധികമായി സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡും ഉണ്ട്. ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ഏപ്രില്‍ 30 ആയപ്പോള്‍ 25.49 കോടി രൂപയായി വളര്‍ന്നു. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഒരു […]
Read more

കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി; വന്ദേഭാരത്അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണമാണ് പിടികൂടിയത്

കൊച്ചി: കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും […]
Read more

കഴിഞ്ഞവർഷം ഇഡി കണ്ടുകെട്ടിയത് 30,000 കോടിയുടെ സ്വത്തുക്കൾ

കൊച്ചി: കള്ളപ്പണക്കേസുകളിൽ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ. കൂടാതെ രാജ്യത്തെ വിവിധ കോടതികളിലായി 1739 കുറ്റപത്രങ്ങളും സമർപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഇ ഡി കേസുകളുടെ എണ്ണം വർധിച്ചു. ഇ ഡിയുടെ വാർഷിക റിപ്പോർട്ട് അവലോകനത്തിൽ കഴിഞ്ഞവർഷം മാത്രം 30,000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി പരാമർശിക്കുന്നുണ്ട്. കണ്ടുകെട്ടലുകളിൽ ഒരുവർഷത്തിനിടെ 141 ശതമാനത്തിന്റെ വർധനയുണ്ടായി. അതേസമയം, അറസ്റ്റുകളിൽ 21 ശതമാനത്തിന്റെ കുറവുണ്ടായി. 2024-25 സാമ്പത്തികവർഷം 30 കേസിലായി കണ്ടുകെട്ടിയ 15,261 കോടി […]
Read more

കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ടൂറിസ്റ്റ് ബസ് ​ഇടിച്ച് 28 പേർക്ക് പരിക്ക്

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 28-ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മലപ്പുറത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പ. ആറുപേരെ സിടി സ്‌കാനിങ്ങിന് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

മാർ പാംപ്ലാനിയെ സിനഡ് പിൻവലിക്കും വരെ സമരം തുടരുമെന്ന് വിശ്വാസികൾ

കൊച്ചി: സീറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാന അർപ്പണരീതിക്ക് എതിരെ പ്രവർത്തിച്ച്‌ സഭ നടപടികൾ നീക്കം ചെയ്ത എറണാകുളം ബസലിക്ക, മറ്റ് നാല് പള്ളികളിലെ വൈദികരെ സംരക്ഷിക്കുന്നു, യഥാർത്ഥ വിശ്വാസികളോട് മാർ പാംപ്ലാനി അപമാര്യാദയായി പെരുമാറി എന്നീ കാരണങ്ങളാൽ മാർ പാംപ്ലാനിയെ എറണാകുളം അരമനയിൽ വിശ്വാസികൾ ഉപരോധിച്ചിരിക്കുന്നു. സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ് രൂപതയുടെ അധ്യക്ഷൻ. അദ്ദേഹത്തെ മറികടന്നാണ് മാർ പാംപ്ലാനി സൂപ്പർ മെത്രാനായി പ്രവർത്തിക്കുന്നത്. ഇതാണ് വിശ്വാസികൾ ചോദ്യം […]
Read more

ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ട്; ലിസ്റ്റിന്റെ പ്രസ്താവനക്ക് പിന്നാലെ പ്രമുഖ നടനെ തിരഞ്ഞ് മാധ്യമങ്ങള്‍

കൊച്ചി: മലയാള സിനിമയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ആ നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. കൊച്ചിയില്‍ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിനിടയിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. ”മലയാളസിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിലേക്ക് ഇന്നു […]
Read more

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം തട്ടി റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ

കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയ കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയെയാണ് സെൻട്രൽ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശ്ശൂരിലാണ് ഇപ്പോൾ താമസിക്കുന്നത്. തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. 2024 ഓഗസ്റ്റ് […]
Read more

ആലുവയിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം; ഡ്രൈവര്‍ക്ക് വടിവാളുകൊണ്ട് വെട്ടേറ്റു

കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാധാരണയായി ബസ്സ്റ്റാന്റ് പരിസരത്ത് തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ, വാക്കുതര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് അന്‍ഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അന്‍ഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരുക്കേറ്റു.
Read more

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; 126 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 10 സോപ്പുപെട്ടി ബോക്‌സുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാളും പിടിയിലായവരില്‍ പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം . അസം നൗഗാവ് സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix