Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #kottayam

കോട്ടയത്ത് പുതുമുഖങ്ങളെ പരീക്ഷിക്കാൻ കോൺഗ്രസ്; സാധ്യതാ പട്ടികയിൽ അര ഡസനോളം പേർ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കരുത്തുറ്റ തിരിച്ചുവരവിന് ലക്ഷ്യമിട്ട് കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമാക്കുന്നു. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനും പകരം പൂഞ്ഞാർ സീറ്റ് കേരള കോൺഗ്രസിന് (ജോസഫ്) വിട്ടുനൽകാനുമാണ് നിലവിലെ ധാരണ. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനായി നിലവിൽ അര ഡസനോളം നേതാക്കളാണ് പരിഗണനയിലുള്ളത്. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും നിലവിലെ ഡി.സി.സി പ്രസിഡന്റുമായ നാട്ടകം സുരേഷിന്റെ പേരിനാണ് പട്ടികയിൽ പ്രഥമ പരിഗണന. എന്നാൽ, സാമുദായിക സമവാക്യങ്ങളും യുവജന പ്രാതിനിധ്യവും ഒരേപോലെ പരിഗണിച്ചാൽ ഏറ്റുമാനൂർ […]
Read more

അതിരമ്പുഴ തിരുനാൾ; അവലോകന യോഗം ചേർന്നു

കോട്ടയം: ലോകപ്രശസ്തമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ജനുവരി 19 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. തിരുനാൾ ദിനങ്ങളിൽ ക്രമസമാധാന പാലനത്തിനായി പള്ളി പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രധാന തിരുനാൾ ദിവസങ്ങളിലും കലാപരിപാടികൾ നടക്കുന്ന സമയങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കും. എക്സൈസിന്റെ മൂന്ന് പ്രത്യേക ടീമുകൾ ലഹരി വിരുദ്ധ […]
Read more

കൊമ്പനാൽപ്പടിയിൽ കക്കൂസ് മാലിന്യ നിക്ഷേപം പതിവാകുന്നു; നടപടിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭമെന്ന് നാട്ടുകാർ

കോട്ടയം: മുത്തോലി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട കൊമ്പനാൽപ്പടി ഭാഗത്ത് സാമൂഹ്യവിരുദ്ധർ പതിവായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നു. തിരക്കേറിയ ഈ റോഡരികിൽ രാത്രികാലങ്ങളിലാണ് ടാങ്കറുകളിൽ മാലിന്യം ഒഴുക്കിവിടുന്നത്. ഇതുമൂലം പ്രദേശം രൂക്ഷമായ ദുർഗന്ധത്തിലാണെന്നും പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ശബരിമല തീർത്ഥാടന കാലമായതിനാൽ പ്രശസ്തമായ കടപ്പാട്ടൂർ ക്ഷേത്രം സന്ദർശിക്കാനെത്തുന്ന നിരവധി അയ്യപ്പഭക്തർ കടന്നുപോകുന്ന പാതയാണിത്. കാൽ നടയാത്രക്കാർക്കും വാഹനയാത്രികർക്കും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്. വിഷയം ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു […]
Read more

പാലായിൽ ഇനി പോത്തിറച്ചിക്ക് 435 രൂപ; പന്നിയിറച്ചി 340

കോട്ടയം: നഗരസഭാ പരിധിയിൽ മാംസവില കുറച്ചു. പോത്തിറച്ചി കിലോയ്ക്ക് 435 രൂപയും പന്നിയിറച്ചി 340 രൂപയുമായി നിശ്ചയിച്ചു. നഗരസഭാ ചെയർപേഴ്സൺ ദിയ ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന മാംസ വ്യാപാരികളുടെ യോഗത്തിലാണ് തീരുമാനം. പുതുക്കിയ നിരക്ക് നാളെ (14/01/2026) മുതൽ നിലവിൽ വരും. അമിതവില വേണ്ട കർശന നിലപാടുമായി നഗരസഭ പോത്തിറച്ചി കിലോയ്ക്ക് 460 രൂപ ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ ഇടപെട്ടത്. നിശ്ചയിച്ച വിലയേക്കാൾ ഒരു രൂപയെങ്കിലും അധികം വാങ്ങിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള […]
Read more

എൽഡിഎഫ് വിടില്ല; അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി

കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമാണെന്ന് പലവട്ടം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ഇടതുമുന്നണിയുടെ സമരപരിപാടിയിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അഭ്യൂഹങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് യാത്ര ചെയ്യേണ്ടി വന്നതിനാലാണ് സമരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. […]
Read more

തോട് മാലിന്യമുക്തമാക്കി സൗഹൃദയ സ്വയം സഹായ സംഘം; രണ്ട് കിലോമീറ്റർ ദൂരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു

കോട്ടയം: തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി സൗഹൃദയ സ്വയം സഹായ സംഘം നടത്തിയ ശുചീകരണ പ്രവർത്തനം മാതൃകയാകുന്നു. ചെങ്ങളം പൂങ്കശ്ശേരി പാലം മുതൽ തുണ്ടിയിൽ പാലം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തെ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഡയപ്പറുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് സംഘം നീക്കം ചെയ്തത്. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം സൗഹൃദയ പ്രസിഡന്റ് റജി മോൻ പുറന്താറ്റ് നിർവ്വഹിച്ചു. ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്ന പ്രവണതയ്ക്കെതിരെ ബോധവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവാർപ്പ് പത്തൊമ്പതാം വാർഡ് […]
Read more

ഗണിത വിസ്മയം ‘കുഞ്ഞ് സാർ’ വിടവാങ്ങി; നീലൂരിന്റെ പ്രിയ ഗുരുനാഥന് വിട

കോട്ടയം: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കണക്കിന്റെ സൂത്രവാക്യങ്ങൾ ഹൃദ്യസ്ഥമാക്കിക്കൊടുത്ത പ്രിയ അധ്യാപകൻ നീലൂർ പുതിയിടത്ത് മാത്യു തോമസ് (82) അന്തരിച്ചു. ‘കുഞ്ഞ് സാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അഞ്ചര പതിറ്റാണ്ടിലേറെക്കാലം നീണ്ട അധ്യാപന ജീവിതത്തിലൂടെ മൂന്ന് തലമുറകളെയാണ് ഗണിതശാസ്ത്രത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. കണക്കിനെ ‘പാൽപായസമാക്കിയ’ അധ്യാപകൻ നീലൂർ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായിരുന്ന കുഞ്ഞ് സാർ, കണക്കിനെ ഭയപ്പെട്ടിരുന്ന കുട്ടികളെപ്പോലും ഉയർന്ന മാർക്ക് വാങ്ങാൻ പ്രാപ്തരാക്കിയിരുന്നു. കണക്ക് പാൽപായസം പോലെ ലളിതമായി പഠിപ്പിക്കുന്ന […]
Read more

എബിവിപി 41ാം സംസ്ഥാന സമ്മേളന ലോഗോ ഗവർണർ പ്രകാശനം ചെയ്തു

കോട്ടയം: എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം  കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ) വച്ച് ഫെബ്രുവരി 6,7,8 തീയതികളിലായാണ് 41ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. മുൻ ഇന്ത്യൻ അത് ലറ്റും അർജുന അവാർഡ് ജേതാവുമായ  പദ്മിനി തോമസ്, എബിവിപി സംസ്ഥാന സെക്രട്ടറി ഈ. യു ഈശ്വരപ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻസിടി ശ്രീഹരി, ദേശീയ നിർവാഹക സമിതി അംഗം ശ്രുതി എ എസ്, തിരുവനന്തപുരം ജില്ലാ […]
Read more

കുമരകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും അംഗങ്ങളെയും തിരഞ്ഞെടുത്തു. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം എന്നീ നാല് കമ്മിറ്റികളിലേക്കാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി:രമ്യാ ഷിജോയാണ് ചെയർപേഴ്സൺ. നീതു റെജി, പി.കെ. സത്യൻ, വി.കെ. സുനിത്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി:കെ.എസ്. സലിമോനെ ചെയർമാനായി തിരഞ്ഞെടുത്തു. സീമ ദിലീപ്, കെ.ജി. ബിനു, ജോഫി ഫെലിക്‌സ് എന്നിവർ അംഗങ്ങളാണ്.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി:ആർഷ ബൈജുവാണ് ചെയർപേഴ്സൺ. ദിവ്യ ദാമോദരൻ, സ്മിതാ ലാലു, വിനിത കെ.വി. […]
Read more

കുമരകത്തിന്റെ കൊച്ചു താരം; വസുദേവിന് കിഡ്‌സ് കാറ്റഗറിയിൽ കിരീടം

കോട്ടയം: വേൾഡ് ഫിറ്റ്‌നസ് ഫെഡറേഷൻ (WFF) കോട്ടയം ചാപ്റ്റർ സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ്സസ് കോട്ടയം ബോഡിബിൽഡിംഗ് മത്സരത്തിൽ കുമരകം സ്വദേശിയായ എ.എസ്. വസുദേവ് ജേതാവായി. കിഡ്‌സ് കാറ്റഗറിയിലാണ് വസുദേവ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കുമരകം എട്ടാം വാർഡ് ആശാരിശ്ശേരിൽ സരുൺ- ജയലക്ഷ്മി ദമ്പതികളുടെ മകനായ വസുദേവ് കോട്ടയം ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം തന്നെ കായിക മേഖലയോടും ഫിറ്റ്‌നസിനോടും ഈ കൊച്ചു താരം കാണിക്കുന്ന താൽപ്പര്യം ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. കോട്ടയത്ത് നടന്ന […]
Read more

Recent News

Advertisement
WhiteswanTV Footer