Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #kottayam

പാലായെ യാചകമുക്ത നഗരമാക്കണം; അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന് ബിജു പുളിക്കകണ്ടം

കോട്ടയം: പാലാ നഗരത്തിൽ വർദ്ധിച്ചു വരുന്ന ഭിക്ഷാടന മാഫിയയുടെ ശല്യം തടയുന്നതിനും നഗരസഭയെ ‘സമ്പൂർണ്ണ യാചകമുക്ത’ മേഖലയായി പ്രഖ്യാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിലർ ബിജു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകി. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സൂചനാ ബോർഡുകൾ സ്ഥാപിക്കുക, പാലിയേറ്റീവ് നഴ്സുമാരുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം കത്തിലൂടെ ഉന്നയിച്ചു. പ്രധാന ആവശ്യങ്ങൾ: 1. ഭിക്ഷാടന മാഫിയക്കെതിരെ നടപടി: ഉത്സവ സീസൺ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ […]
Read more

മുതിർന്ന കോൺഗ്രസ് നേതാവ് സി.എസ്. ജോസഫ് നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ സി.എസ്. ജോസഫ് (95) നിര്യാതനായി. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ദീർഘകാലം കെപിസിസി മെമ്പറായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സഹകാരികളിൽ ഒരാളായ സി.എസ്. ജോസഫ്, ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മേഖലയിലെ സഹകരണ മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. വിവിധ സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെ […]
Read more

പയപ്പാർ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ മഹാ നെയ്യഭിഷേകം; 18-ാം പടി കയറി നൂറുകണക്കിന് ഭക്തർ

കോട്ടയം: കേരളത്തിൽ പതിനെട്ടാം പടിയുള്ള അപൂർവ്വം ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാ നെയ്യഭിഷേകച്ചടങ്ങ് ഭക്തിനിർഭരമായി നടന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങുകളിൽ പതിനെട്ടാം പടി കയറി അയ്യപ്പദർശനം നടത്താനും നെയ്യഭിഷേകത്തിൽ പങ്കുചേരാനും നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്. ജനപ്രതിനിധികളുടെ സാന്നിധ്യം ഉത്സവ ചടങ്ങുകളിൽ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു, മാണി സി. കാപ്പൻ എം.എൽ.എ എന്നിവർ പങ്കെടുത്തു ഭക്തജനങ്ങൾക്ക് ആശംസകൾ നേർന്നു. മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, […]
Read more

കോട്ടയത്തെ പത്താം ക്ലാസ്സുകാർക്ക് റോബോട്ടിക്സ് പരിശീലനം; ജനുവരി 15നകം പൂർത്തിയാക്കും

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകുന്നു. ജനുവരി 15-നകം പരിശീലനം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനുമാണ് കൈറ്റ് (KITE) ഈ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. രണ്ട് സെഷനുകളിലായി നടക്കുന്ന പരിശീലനത്തിൽ റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സെൻസറുകൾ, മൈക്രോ കൺട്രോളറുകൾ, ആക്ചുവേറ്ററുകൾ എന്നിവയെക്കുറിച്ച് അവബോധം […]
Read more

ഓണംതുരുത്തിൽ കോൺഗ്രസ് കുടുംബസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

കോട്ടയം: ഓണംതുരുത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബസംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം, നീണ്ടൂർ പഞ്ചായത്തിലെ 6, 7, 14 വാർഡ് മെമ്പർമാർ എന്നിവർക്ക് ചടങ്ങിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. വി.ജെ. ജെയിംസ് വല്ലിശ്ശേരിക്കെട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി […]
Read more

പാലായ്ക്ക് കേന്ദ്രത്തിൻ്റെ വൻ ടൂറിസം പാക്കേജ്; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ പ്രഖ്യാപനത്തിന് സാധ്യത

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലം പിടിച്ചെടുക്കാൻ ബൃഹത്തായ ടൂറിസം വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ. മണ്ഡലത്തിലെ വിനോദസഞ്ചാര- തീർത്ഥാടന മേഖലകളെ കോർത്തിണക്കി കോടിക്കണക്കിന് രൂപയുടെ വികസന പാക്കേജാണ് അണിയറയിൽ ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാലായുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലായുടെ കിഴക്കൻ മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രകൃതിരമണീയമായ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ രാമപുരം, പാലാ, ഭരണങ്ങാനം, അരുവിത്തുറ തുടങ്ങിയ […]
Read more

പാലായിൽ പെൺവാണിഭ സംഘം പിടിയിൽ

കോട്ടയം: വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ പാലാ പൊലീസ് പിടികൂടി. സംഘത്തലവയും വയനാട് സ്വദേശിനിയുമായ “റിഫ്രഷ്‌മെന്റ് സരസ്വതി” ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് പിടിയിലായ സംഘത്തിലുള്ളത്. പാലാ തെക്കേക്കരയിലെ വാഴേമഠത്തിന് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പാലാ ഡിവൈഎസ്പി കെ സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇടപാടുകാരിൽ നിന്ന് ഒരു മണിക്കൂറിന് 1500 രൂപ മുതൽ 5000 രൂപ വരെ ഈടാക്കിയായിരുന്നു […]
Read more

പാലാ സീറ്റിനായി അവകാശവാദമുന്നയിച്ച് എൻസിപി (ശരദ് പവാർ വിഭാഗം); എൽഡിഎഫിൽ സമ്മർദ്ദം ശക്തമാക്കാൻ തീരുമാനം

കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് തിരികെ ലഭിക്കണമെന്ന ശക്തമായ ആവശ്യവുമായി എൻ.സി.പി ശരദ് പവാർ പക്ഷം രംഗത്ത്. ജനുവരി 8-ന് എറണാകുളത്ത് ചേർന്ന പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മുൻപ് എൻ.സി.പി സ്ഥാനാർത്ഥിയായി മാണി സി. കാപ്പൻ വിജയിച്ച മണ്ഡലമെന്ന നിലയിൽ പാലായിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് പാർട്ടി വ്യക്തമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണിയുടെ ഭാഗമായതോടെയാണ് എൻ.സി.പിക്ക് പാലാ സീറ്റ് വിട്ടുനൽകേണ്ടി വന്നത്. എന്നാൽ, അവിടെ മത്സരിച്ച […]
Read more

ഏറ്റുമാനൂർ ക്ഷേത്രത്തിലെ മണ്ഡപം നിർമ്മാണം തടസപ്പെടുത്തി കേസ് നൽകിയ വികസന സമിതി നേതാവ് അന്തരിച്ചു

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം നിർമ്മാണം തടസപ്പെടുത്തി കോടതിയിൽ കേസ് നൽകിയ ഏറ്റുമാനൂർ വികസന സമിതി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. വികസന സമിതിയുടെ പ്രമുഖ നേതാവായ ശ്രീശങ്കരം ഉദയകുമാർ (51) ആണ് എറണാകുളത്ത് വെച്ച് മരണമടഞ്ഞത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യങ്ങൾക്കായി ഹൈക്കോടതിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനത്ത് തീർത്ഥാടകർക്കായി നിർമ്മിക്കുന്ന പ്രിൽഗ്രിം ഷെൽട്ടറിനെതിരെ (ചിറപ്പ് മണ്ഡപം) വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഉദയകുമാർ ആയിരുന്നു പ്രധാന പങ്കുവഹിച്ചിരുന്നത്. നിർമ്മാണത്തിനെതിരെ […]
Read more

അതിഥി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം; ഒരാൾക്ക് കുത്തേറ്റു

കോട്ടയം: ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റേഷനിലെ മത്സ്യ മാർക്കറ്റിൽ നിന്നും മീൻ വാങ്ങി മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികൾക്ക് നേരെയാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. തൊഴിലാളികളെ തടഞ്ഞുനിർത്തിയ അക്രമികൾ പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതിനെ തുടർന്ന് തൊഴിലാളികളുടെ കണ്ണിൽ സ്പ്രേ അടിച്ചശേഷം ഇവരെ വലിച്ചിഴച്ച് ദൂരസ്ഥലത്തേക്ക് കൊണ്ടുപോകാൻ സംഘം ശ്രമിച്ചു. ഈ പിടിവലിക്കിടെയാണ് ബീഹാർ […]
Read more

Recent News

Advertisement
WhiteswanTV Footer