കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ സി.എസ്. ജോസഫ് (95) നിര്യാതനായി. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ദീർഘകാലം കെപിസിസി മെമ്പറായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സഹകാരികളിൽ ഒരാളായ സി.എസ്. ജോസഫ്, ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മേഖലയിലെ സഹകരണ മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. വിവിധ സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെ നേതൃസ്ഥാനത്തും അദ്ദേഹം സജീവമായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ ഭൗതികശരീരം ഏറ്റുമാനൂർ മങ്ങര കലുങ്കിന് സമീപമുള്ള കാട്ടുകുന്നേൽ മേരി ഭവനിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10:30-ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ നടക്കും.




