തൃശ്ശൂർ: കേരള കർഷക സംഘത്തിന്റെ തൃശ്ശൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ വൻ പങ്കാളിത്തത്തോടെ നടന്നു. കർഷകർ ഇന്ന് നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ, കൃഷിഉൽപ്പാദന ചെലവുകളുടെ വർധന, വിളകൾക്ക് ന്യായവില ലഭിക്കാത്ത സാഹചര്യം, കാർഷിക നയങ്ങളിലെ അപാകതകൾ എന്നിവ കൺവെൻഷനിൽ വിശദമായി ചർച്ചയായി.അഖിലേന്ത്യാ കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റായ സഖാവ് ഇ പി ജയരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ സംഘടനാപരമായ മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യപ്പെട്ട സമരങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി ആർ വർഗ്ഗീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ എം എൽ എ, ജില്ലാ സെക്രട്ടറി പി കെ ഡേവീസ് മാസ്റ്റർ, ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ എന്നിവർ കൺവെൻഷനിൽ പ്രസംഗിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ വി സജു സ്വാഗതം പറഞ്ഞു.എം എം അവറാച്ചൻ, സെബി ജോസഫ്, പി എ ബാബു, ഗീത ഗോപി, എം എൻ സത്യൻ, ടി ജി ശങ്കരനാരായണൻ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.കർഷകർക്ക് ന്യായവില ഉറപ്പാക്കുക, കൃഷിയുമായി ബന്ധപ്പെട്ട കടബാധ്യതകൾക്ക് പരിഹാരം കാണുക, ഇൻഷുറൻസ് പരിരക്ഷ ശക്തിപ്പെടുത്തുക, കാർഷിക മേഖലയിൽ സർക്കാർ ഇടപെടൽ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ കൺവെൻഷൻ ശക്തമായി മുന്നോട്ടുവച്ചു. ജില്ലാതലത്തിൽ ശക്തമായ പ്രചാരണങ്ങളും സമരപരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചുകൊണ്ടാണ് കൺവെൻഷൻ സമാപിച്ചത്.




