Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്എല്‍വി-സി62 ദൗത്യം ഐഎസ്ആര്‍ഒ വിക്ഷേപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 / ഇഒഎസ്-എൻ1 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ആദ്യ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.17-നാണ് വിക്ഷേപണം നടന്നത്. ഡിആർഡിഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ 16 പേലോഡുകളാണ് പിഎസ്എൽവി ബഹിരാകാശത്തേക്ക് എത്തിച്ചത്.

കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷമുള്ള പിഎസ്എൽവിയുടെ ആദ്യ ദൗത്യമെന്ന നിലയിലും, 2026-ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമെന്ന നിലയിലും ഈ ദൗത്യം ശ്രദ്ധേയമാണ്. വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എൽവിയെ വീണ്ടും ദൗത്യത്തിന് ഉപയോഗിച്ചതോടെ ഐഎസ്ആർഒയ്ക്ക് ഇത് അഭിമാന നിമിഷമായി.

പിഎസ്എൽവി-സി62 ദൗത്യത്തിലൂടെ അത്യാധുനിക ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ പതിനാറ് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ‘അന്വേഷ’ ഉപഗ്രഹം ഇഒഎസ്-എൻ1 എന്ന പേരിലും അറിയപ്പെടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix