Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #kottayam

രാമപുരത്ത് ക്രിസ്മസ് ആഘോഷം വർണ്ണാഭമായി

കോട്ടയം: യൂറോപ്യൻ മാതൃകയിൽ കുതിരവണ്ടിയിലേറിയെത്തിയ ക്രിസ്മസ് പാപ്പയും 500 ചതുരശ്ര അടിയിൽ തീർത്ത കൂറ്റൻ പുൽക്കൂടും മാർ ആഗസ്തിനോസ് കോളേജിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ വൈവിധ്യമാർന്ന കാഴ്ചകൾ കൊണ്ട് ശ്രദ്ധേയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ടൗൺ ക്രിസ്മസ് കരോൾ കാണികളിൽ കൗതുകമുണർത്തി. ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം, പുൽക്കൂട് മത്സരം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. കോളേജ് മാനേജർ ഫാ. ബർക്മെൻസ് കുന്നുംപുറം ആഘോഷങ്ങൾ […]
Read more

മൂത്തേടത്തുകരി പാടശേഖരത്തിലെ അനധികൃത മത്സ്യക്കൃഷി തടയാൻ ഹൈക്കോടതി ഉത്തരവ്

കോട്ടയം: നീണ്ടൂർ പഞ്ചായത്തിലെ മൂത്തേടത്തുകരി പാടശേഖരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത മത്സ്യക്കൃഷി നിർത്തലാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് പാർട്ടികൾ ഫാം നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലൈസൻസില്ലാതെയാണ് പ്രവർത്തനം തുടരുന്നതെങ്കിൽ നിലവിൽ നൽകിയിട്ടുള്ള സ്റ്റോപ്പ് മെമ്മോകൾ കർശനമായി നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി. ഫാമിൽ അറവുശാലാ മാലിന്യങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം കോടതി ഗൗരവത്തോടെ പരിഗണിച്ചു. ഭരണസ്വാധീനത്തിന്റെ പേരിൽ നിയമം ലംഘിക്കുന്നവർക്കും […]
Read more

പാലായിൽ പുളിക്കകണ്ടം തരംഗം; ചരിത്രവിജയവുമായി ഒരു കുടുംബത്തിലെ മൂന്നുപേർ

കോട്ടയം: രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾക്കിടയിലും പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുടെ ബാനറിൽ മത്സരിച്ച പുളിക്കകണ്ടം കുടുംബാംഗങ്ങൾ കുറിച്ചത് സമാനതകളില്ലാത്ത വിജയം. കഴിഞ്ഞ 20 വർഷമായി നഗരസഭാംഗമായ ബിനു പുളിക്കകണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവരാണ് 13, 14, 15 വാർഡുകളിൽ നിന്ന് തകർപ്പൻ വിജയം നേടിയത്. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായി അറിയപ്പെടുന്ന വാർഡുകളിൽ രാഷ്ട്രീയ ഭേദമന്യേ ഇവർ നേടിയ വിജയം പാലാ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ 21 കാരിയായ ദിയ ബിനു […]
Read more

ജനസേവനത്തിനിറങ്ങി അന്നമ്മ സജി; ഓണംതുരുത്ത്- ഏറ്റുമാനൂർ റോഡിലെ കാട് വെട്ടിത്തെളിച്ചു

കോട്ടയം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് നീണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം അന്നമ്മ സജി. വാർഡിലെ പ്രധാന പാതയായ ഓണംതുരുത്ത് – ഏറ്റുമാനൂർ റോഡരികിൽ കാടുമൂടി യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായ ഭാഗം വെട്ടിത്തെളിക്കാൻ അന്നമ്മ സജി നേരിട്ട് നേതൃത്വം നൽകി. റോഡിന്റെ വശങ്ങളിൽ കാട് വളർന്നുനിന്നത് കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും കാഴ്ച മറയ്ക്കുകയും അപകടഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ യുഡിഎഫ് പ്രവർത്തകരെയും കൂട്ടി മെമ്പർ ശുചീകരണത്തിന് ഇറങ്ങുകയായിരുന്നു. മികച്ച ജനപ്രതിനിധിയായി […]
Read more

പാലാ നഗരസഭ കൗൺസിൽ രൂപീകരണം; കോൺഗ്രസിന് അർഹമായ പ്രാധാന്യം നൽകണം: അഡ്വ. സന്തോഷ് കെ. മണർകാട്

കോട്ടയം : നഗരസഭാ കൗൺസിൽ രൂപീകരണത്തിൽ എൽ.ഡി.എഫിനെതിരേ പോരാടി വിജയിച്ച കോൺഗ്രസ് കൗൺസിലർമാരെ തഴയുന്ന നിലപാട് ശരിയല്ലെന്നും, അവർക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാലായിലെ പ്രതികൂല സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയോ കൃത്യമായ നിർദ്ദേശങ്ങളോ സഹായങ്ങളോ ഇല്ലാതെ സ്വന്തം നിലയിൽ പടപൊരുതിയാണ് ആറ് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി അഭിമാനം കാത്തത്. ഈ സാഹചര്യത്തിൽ അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകി ആദരിക്കാൻ നേതൃത്വം തയ്യാറാകണം. യുഡിഎഫിലെ […]
Read more

വാട്‌സ്ആപ്പ് പോസ്റ്റിലൂടെ ജനങ്ങളെ അപമാനിച്ചു; കൊഴുവനാലിൽ മുൻ പഞ്ചായത്ത് മെമ്പർക്കെതിരെ ജനരോഷം

കോട്ടയം : അഞ്ചുവർഷത്തെ ഭരണകാലയളവിന് ശേഷം പടിയിറങ്ങുമ്പോഴും വാർഡിലെ ജനങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മുൻ വാർഡ് മെമ്പർ സ്മിതാ വിനോദിനെതിരെ കൊഴുവനാൽ മൂലേത്തുണ്ടി വാർഡിൽ പ്രതിഷേധം ശക്തമാകുന്നു. വാർഡിന്റെ വാട്‌സ്ആപ്പ് കൂട്ടായ്മയിൽ പങ്കുവെച്ച വിടവാങ്ങൽ കുറിപ്പിൽ, “ആവശ്യങ്ങളുള്ളവർ വീട്ടിലിരിക്കാതെ ഗ്രാമസഭകളിൽ വരണമെന്ന്” ഉപദേശിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ പരാജയപ്പെട്ട മെമ്പർ, തോൽവിക്ക് പിന്നാലെ വോട്ടർമാരെ കുറ്റപ്പെടുത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രധാനമായും ഇടിവെട്ടിപ്പാറ – വലിയകുന്നേൽ റോഡിന്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട തർക്കമാണ് […]
Read more

സത്യപ്രതിജ്ഞാ ചടങ്ങ് പരിമിതപ്പെടുത്തി; കുമരകത്ത് കോൺഗ്രസ് പ്രതിഷേധം

കോട്ടയം: ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൊതുജനങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും ഒഴിവാക്കി നടത്തിയതിൽ കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് സൗകര്യപ്രദമായ സ്ഥലം ഉണ്ടായിരുന്നിട്ടും, അത് ഒഴിവാക്കി ഏതാനും പേരെ മാത്രം ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാളിലേക്ക് ചടങ്ങ് പെട്ടെന്ന് മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ചടങ്ങിൽ മൈക്ക് സംവിധാനം പോലും ഏർപ്പെടുത്താതിരുന്നതിനാൽ പുറത്തുനിന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനോ കേൾക്കാനോ സാധിച്ചില്ല. ജനപങ്കാളിത്തം ബോധപൂർവ്വം […]
Read more

പരാജയത്തിന് ഉത്തരവാദി മണ്ഡലം പ്രസിഡന്റ്; പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടോമി മാടപ്പള്ളി രാജിവെച്ചു

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടോമി മാടപ്പള്ളി സ്ഥാനം രാജിവെച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. 2020-ൽ അഞ്ച് വാർഡ് മെമ്പർമാരും രണ്ട് ബ്ലോക്ക് മെമ്പർമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന പാർട്ടിയെ ഇന്നത്തെ ദയനീയാവസ്ഥയിലേക്ക് എത്തിച്ചത് മണ്ഡലം പ്രസിഡന്റിന്റെ കഴിവുകേടാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യക്തിവൈരാഗ്യം മൂലം ഒന്നാം വാർഡിൽ മറ്റാരും സീറ്റ് […]
Read more

മീനച്ചിൽ പഞ്ചായത്ത് യുഡിഎഫ് ഭരിക്കാൻ സാധ്യത; ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും

കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചതോടെയാണ് യുഡിഎഫിന് സാധ്യത തെളിഞ്ഞത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ യുഡിഎഫിന് ആറും, എൽഡിഎഫിന് അഞ്ചും, ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം സംവരണമായതിനാൽ, മത്സരിക്കാൻ ബിജെപിക്ക് വനിതാ അംഗങ്ങളില്ലാത്തതാണ് അവരെ മത്സരരംഗത്ത് നിന്നും പിന്തിരിപ്പിച്ചത്. ഇതോടെ യുഡിഎഫും എൽഡിഎഫും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യുഡിഎഫ് അധികാരം പിടിച്ചേക്കും. […]
Read more

മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക്; സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ തമിഴ്നാട് സ്വദേശിക്ക് പുനർജന്മം

കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണമുഖത്തെത്തിയ 27-കാരനായ തമിഴ്‌നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിലെ വിദഗ്ധ ചികിത്സയിലൂടെ പുനർജന്മം. 2025 ഓഗസ്റ്റ് 28നുണ്ടായ അപകടത്തിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ പാൻക്രിയാസിന്റെ മധ്യഭാഗത്ത് ചതവ്, ഇടത് വൃക്കയ്ക്ക് ഗുരുതര പരിക്ക്, ആന്തരിക രക്തസ്രാവം എന്നിവ കണ്ടെത്തി. ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ആന്റണിയുടെ നേതൃത്വത്തിൽ അടിയന്തരമായി പിഗ്‌ടെയിൽ ഡ്രെയിൻ സ്ഥാപിച്ച് വയറിനകത്തെ രക്തം നീക്കം ചെയ്തത് ചികിത്സയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer