Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kozhikode corporation

കോഴിക്കോട് കോർപ്പറേഷൻ ഭരണം നില നിർത്തിയെങ്കിലും ഭരണ വിരുദ്ധ വികാരത്തിന്റെ ചൂടറിഞ്ഞ് ഇടത് പക്ഷം

കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ ആടി ഉലഞ്ഞപ്പോഴും കോഴിക്കോട് കോർപ്പറേഷനിൽ ഭരണം നില നിർത്താനായത് ഇടത് പക്ഷത്തിന് ആശ്വാസമായി. എന്നിരുന്നാലും ഭരണ വിരുദ്ധ വികാരത്തിന്റെ ചൂട് നന്നായി അറിഞ്ഞു ഇടത് പക്ഷം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടത് കോട്ടയും മേയറുടെ വാർഡുമായ പൊറ്റമ്മൽ എൻ.ഡി.എ പിടിച്ചെടുത്തത്. ശബരിമല സ്വർണ്ണക്കൊള്ളയിലും, ജനവിരുദ്ധ ഭരണത്തിനാലും ആടിയുലഞ്ഞ ഇടത് പക്ഷത്തിന് തത്കാലത്തെ ഒരു കച്ചിത്തുരുമ്പാണ് കോഴിക്കോട് കോർപ്പറേഷൻ. എങ്കിലും കോഴിക്കോട് കോർപ്പറേഷനിലെ തങ്ങളുടെ മൃഗീയ ആധിപത്യം ഇടത് […]
Read more

കോഴിക്കോട് കോർപ്പറേഷനിലെ ഇടത് കോട്ടക്ക് തിരിച്ചടി

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടത്കോട്ടയ്ക്ക് തിരിച്ചടി.അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്നാണ് 35ലേക്ക് കൂപ്പുകുത്തിയത്. അതേസമയം ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയരാന്‍ ബിജെപിക്കായി. 2020ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ്  28ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. ചരിത്രത്തില്‍ […]
Read more

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള രണ്ടാം ഘട്ട എൻ. ഡി. എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വിവിധ ഡിവിഷനുകളിൽ നിന്ന് ജനവിധി തേടുന്ന എൻ. ഡി. എ മുന്നണിയുടെ രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രസ്സ് മീറ്റിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടതു വലതു മുന്നണികളുടെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കും എതിരെ ബിജെപിയുടെ വികസിത കേരളമെന്ന ലക്ഷ്യത്തിന് സ്വീകാര്യത കിട്ടുമെന്നതാണ് […]
Read more

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ പരസ്പരം കൊമ്പ്കോർത്ത് ഭരണ പ്രതിപക്ഷ കൗൺസിലർമാർ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന കൗൺസിലിൽ പരസ്പരം കൊമ്പുകോർത്ത് ഭരണപ്രതിപക്ഷ അംഗങ്ങൾ. നഗര ശുചീകരണത്തിന് താൽക്കാലിക തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കങ്ങളാണ് കൗൺസിൽ യോഗം പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. യോഗത്തിലെ ഇരുപത്തിരണ്ടാമത് അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് കൗൺസിലിൽ അസാധാരണ രംഗങ്ങൾ അരങ്ങേറിയത്. കോർപ്പറേഷനിലെ നിയമനം പാർട്ടി ഓഫീസിൽ നിന്നും നേരിട്ടാണ് നടത്തുന്നതെന്നും സിപിഎം ഓഫീസ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അല്ലെന്നും , പിൻവാതിൽ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ ബാനറുയർത്തി […]
Read more

Recent News

Advertisement
WhiteswanTV Footer