Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രിയിലേക്കു മാറ്റിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. കണ്ണൂര്‍ ആര്‍ഡിഡിഎല്ലില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു കണ്ടെത്തിയത്. കടിയേറ്റ നാലു വയസ്സുകാരി ഉള്‍പ്പെടെ 19 പേര്‍ക്കും ഗവ. ജനറല്‍ ബീച്ച് ആശുപത്രിയില്‍നിന്നു പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയിട്ടുണ്ട്. നായ കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് അശോകപുരം ഭാഗത്തുനിന്നു പിടികൂടിയ 20 […]
Read more

ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹമാണ് വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് എന്നാണ് സൂചന. ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതി വിദേശത്തേയ്ക്ക് […]
Read more

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സ്‌ക്കൂള്‍ വിട്ട് വന്നതിനു ശേഷമാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തിൽ ഷർട്ട് വലിഞ്ഞ് […]
Read more

അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വടകരയിൽ അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. മംഗളൂരു – പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃദദേഹം ആരുടെതെന്ന് കണ്ടെത്താനായില്ല. രാത്രി 7.20ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
Read more

ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചപകടം; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചപകടം. ബസ് അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി മേല്‍പാലത്തില്‍ ബസ്സുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read more

വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന; പ്രതി പിടിയിൽ

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഒളവണ്ണ എടക്കുറ്റിപ്പുറം സ്വദേശി ദിൽഷാദാണ് പൊലീസ് പിടിയിലായത്. അട്ടപ്പാടി അഗളിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒടുമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിക്കായി നല്ലളം പൊലീസും ഡാൻസാഫ് സംഘവും വീട് വളഞ്ഞ് പരിശോധന നടത്തി. കാറിൽ വീട്ടിലേക്ക് വന്നിറങ്ങിയ പ്രതി പൊലീസിനെ കണ്ടതോടെ കാറിൽ നിന്ന് ഇറങ്ങി ഓടി […]
Read more

സ്ത്രീകളുടെ ഹോസ്റ്റലിൽ ശുചിമുറിക്ക് സമീപം ഒളിക്യാമറ: ഒരാള്‍ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ചെറിയ ജനാലയ്ക്ക് അരികിൽ മൊബൈൽ ക്യാമറയുമായി ഒരാൾ നിൽക്കുന്നത് കണ്ടു. അവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അരീക്കര സ്വദേശി അസ്ലമാണ് സ്ഥലത്തെത്തിയതെന്ന് മനസ്സിലായത്. വിവിധ […]
Read more

കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി തലനാരിഴക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം. സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ഥി. ഇവര്‍ സംസാരിക്കുന്നതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ഥി റോഡിലേക്ക് നടന്നു നീങ്ങുകയും, […]
Read more

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്. ഇയാൾ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നാദാപുരം പൊലീസാണ് ഇയാൾക്കെതിര കേസെടുത്തിരിക്കുന്നത്.
Read more

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം കപ്പലിൽ തീപിടുത്തം: കപ്പിലുള്ള ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് വിവരം. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer