Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു; നാട്ടുകാർ പരിഭ്രാന്തിയിൽ

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു. പെട്ടന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കിയെങ്കിലും തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ പെട്ടന്ന് തന്നെ കടൽ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്. എന്നാൽ ഇന്ന് അനുഭവപ്പെട്ടത് പോലെ ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. രാത്രിയിൽ ശക്തമായ […]
Read more

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം; നിര്‍ണായക അനുമതി ലഭിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഏറെക്കാലമായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകാനൊരുങ്ങുന്നു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെ റോഡ് വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലാപ്പറമ്പ് – മുത്തങ്ങ ഭാഗം ദേശീയപാത വികസന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ, ഈ മാർഗത്തിൽ നേരത്തെ പബ്ലിക് വർക്സ് വകുപ്പ് ജോലി നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ചർച്ച നടത്തി. […]
Read more

കോഴിക്കോട് നടക്കാവില്‍ നടുറോഡില്‍ പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: നടക്കാവില്‍ വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടു വരുത്തി. ഫയര്‍ഫോഴ്‌സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്. ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാല്‍നട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി തളച്ചത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡിലാണ് സംഭവം ഉണ്ടായത്.
Read more

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം: രോഗബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 59 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തില്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിനല്‍കി യൂത്ത് കോണ്‍ഗ്രസ്. എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ ആണ് പരാതി നല്‍കിയത്.ജലപീരങ്കളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് എന്ന് […]
Read more

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപ്പിടിത്തം

കോഴിക്കോട്: ഫറോക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപ്പിടിത്തം. നവീകരണ പ്രവർത്തനത്തിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്. ടാങ്കിന്റെ വെൽഡിങ് ജോലിക്കിടെ തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേർക്ക് പരിക്കേറ്റു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് എത്തി തീയണച്ചു.
Read more

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; കോഴിക്കോട് ജില്ലാ കളക്ടര്‍സ്ഥിതിഗതികള്‍ വിലയിരുത്തി

കോഴിക്കോട്: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് കളക്ടര്‍ പ്രതികരിച്ചത്. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിയുണ്ടായിരുന്നെന്നും സബികളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു, ഒരു സിസ്റ്റം ആയാണ് പ്രവര്‍ത്തിക്കുന്നത് എന്നും കളക്ടര്‍ ആധുനീക ഉപകരണങ്ങള്‍ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ […]
Read more

യുവാവിനെ ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയ കേസ്; സരോവരം പാര്‍ക്കിലെ കണ്ടല്‍ക്കാട്ടില്‍ പരിശോധന

കോഴിക്കോട്: യുവാവിനെ ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയ കേസില്‍ പരിശോധന ആരംഭിച്ചു. കോഴിക്കോട് സരോവരം പാര്‍ക്കിലെ കണ്ടല്‍ക്കാട്ടിലാണ് തിരച്ചില്‍ ആരംഭിച്ചത്.ആറു വര്‍ഷം മുമ്പ് കാണാതായ വിജിലിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്താനുള്ള പരിശോധനയാണ് തുടങ്ങിയത്. ഒന്നാം പ്രതി നിഖിലിനെ സരോവരത്ത് എത്തിച്ചു.പ്രതി കാണിച്ച് കൊടുത്ത സ്ഥലത്താണ് പരിശോധന നടത്തുന്നത്.
Read more

സ്വകാര്യ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വടകര -കോഴിക്കോട് ദേശീയപാതയില്‍ സ്വകാര്യ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്നും കണ്ണൂരിന് പോകുകയായിരുന്നു ബസും എതിര്‍ ദിശയില്‍ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 16 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Read more

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47കാരന്‍ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു മാസം മുമ്പ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷന്‍ നടത്തി.
Read more

കോഴിക്കോട്ട്‌ വിവാഹവീട്ടിൽ മോഷണം; 10 പവൻ സ്വർണ്ണവും 6,000 രൂപയും നഷ്ടമായി

കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ വിവാഹവീട്ടിൽ മോഷണം. 10 പവൻ സ്വർണ്ണവും 6,000 രൂപയും മോഷണം പോയി. ഇരിങ്ങണ്ണൂരിലെ മുടവന്തേരി കീഴില്ലത്ത് ടി.പി. അബൂബക്കറിൻ്റെ വീട്ടിൽനിന്നാണ് മോഷണം പോയത്. ഞായറാഴ്ച്ച വൈകിട്ട് 5.30-നും രാത്രി 1.30-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽനിന്ന് 7 ലക്ഷത്തിൽപരം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടു. 50,000 രൂപയുടെ കെട്ടിൽനിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അലമാരയിൽതന്നെ വച്ചു. സ്വർണവും 6,000 രൂപയുമെടുത്ത് മോഷ്‌ടാവ് മുങ്ങി. അബൂബക്കറുടെ മകൻ […]
Read more

Recent News

Advertisement
WhiteswanTV Footer