Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു

കോഴിക്കോട്: നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കോഴിക്കോട് സർക്കാർ മെഡിക്കൽ കൊള്ളേജിലെ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം, കെ ജി എം സി ടി എ യുടെ നേതൃത്വത്തിലാണ് സമരംശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, എന്നിവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ .കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി എങ്കിലും […]
Read more

കുന്ദമംഗലത്ത് അയ്യങ്കാളി പ്രതിമ അനാഛാദനം ചെയ്തു

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയുടെ അനാഛാദനം നടന്നു. ഗ്രാമപഞ്ചായത്തിലെ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലെക്സിന് സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ അരിയിൽ അലവിയാണ് പ്രതിമ അനാഛാദനം ചെയ്തത്. സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്തിന്റെ നേതൃത്വത്തിലാണ് സ്പോൺസർഷിപ്പിലൂടെയുള്ള പ്രതിമാ നിർമ്മാണവും അതിന്റെ ചരിത്രാവലോകനവും സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി. അനിൽകുമാർ, യു. സി. പ്രീതി, ഷബ്ന റഷീദ്, പി. പി. ഷിനിൽ, […]
Read more

സന്നദ്ധ സംഘടനയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കോഴിക്കോട്: സാധാരണ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന നരിക്കുനിയിലെ അത്താണി സന്നദ്ധ സംഘടനയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി സംഘടന . നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 1978-ലെ ബാച്ചായ ഗ്രീൻ 78 അംഗങ്ങളാണ് രംഗത്തെത്തിയത് . അത്താണിയുടെ പുതിയ സ്ഥലമെടുപ്പിനായി വാഗ്ദാനം ചെയ്ത തുകയുടെ ആദ്യ ഗഡു സെക്രട്ടറി വി.പി. ഖാദർ മാസ്റ്റർക്ക് കൈമാറി. പാലിയേറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്താൻ ആണ് പുതിയ ഭൂമി വാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അത്താണി ബഹുജന പങ്കാളിത്തതോടെ സഘംടിപ്പിച്ച ബിരിയാണി […]
Read more

സീറ്റ് ചർച്ച; പൊട്ടിത്തെറികൾ ഒടുങ്ങാതെ കോഴിക്കോട് കോൺഗ്രസ്സ്

കോഴിക്കോട്: പിന്നെയും കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ രാജിവച്ചു. ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡണ്ട് നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളില്‍ 49 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സയുടെ രാജി. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട അല്‍ഫോന്‍സ, ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാവൂര്‍ റോഡ് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ […]
Read more

പി കെ ഷറഫുദ്ധീന് സ്നേഹാദരവ് നൽകി

കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആറാം വാർഡിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയ ജനകീയനായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആറാം വാർഡ് മെമ്പറുമായ പി കെ ഷറഫുദ്ദീന് സ്നേഹാദരവ് നൽകി. വികസന സമിതി കൺവീനർ മുരളീധരൻ വിളയുടെ അധ്യക്ഷതയിൽ ചേർന്ന സ്നേഹാദരവ് സുബൈർ നെല്ലൂളി ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ പി പി അബ്ദുറഹ്മാൻ ഹാജി, ഗിരീഷ്, ഷെറീന, രാധ ടീച്ചർ, ബബിത,മുഹമ്മദലി,വിജയൻ,ജമാൽ,ഹഫ്സത്ത് എന്നിവർ സംസാരിച്ചു. പി കെ ഷറഫുദ്ദീൻ മറുപടി പ്രസംഗം […]
Read more

ഹിജ്റ: സഞ്ചാര വഴിയുടെ ദൃശ്യാവിഷ്കാരം

കോഴിക്കോട്: തിരുനബി (സ) ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരം ‘ഹിജ്റ എക്സ്പെഡിഷൻ’ നരിക്കുനിയിൽ സംഘടിപ്പിച്ചു. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ അനുഭവ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചുകൊണ്ട് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമിയാണ് പരിപാടി അവതരിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് നരിക്കുനി ബൈത്തുൽ ഇസ്സയിലെ ഇസ്സത്താബാദിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് ഹിജ്റ എക്സ്പെഡിഷൻ അവതരണം നടന്നത്. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരത്തിന് സാക്ഷികളാകാൻ സന്ധ്യയോടെ ആയിരങ്ങളാണ് ഇസ്സത്താബാദിൽ ഒത്തു ചേര്‍ന്നത് ഹിജറ […]
Read more

ഭൂട്ടാൻ വാഹനക്കടത്ത്: ഒരു ആഡംബര കാർ കൂടി പിടിച്ചെടുത്തു

കോഴിക്കോട്: ഭൂട്ടാനിൽ നിന്നു പട്ടാള വണ്ടികൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട് മുക്കത്തുനിന്നാണ് വാഹനം കണ്ടെത്തിയത്. കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്ത് വീണത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു ഇപ്പോൾ പിടിച്ചെടുത്ത വാഹനം ഉൾപ്പെടെ നാൽപതോളം […]
Read more

നിയമവിദ്യാർത്ഥിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയാണ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണാപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബു. വി സി അബൂബക്കര്‍, അബു അരീക്കോട് എന്നീ പേരുകളിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അബു അരീക്കോട്. സിപിഐഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ […]
Read more

മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം; കോഴിക്കോട് കത്തിക്കുത്തിൽ യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ബജീഷിനെ സർജറിക്ക് വിധേയമാക്കിയതിന് ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപാനത്തിനിടയിൽ എന്ത് തർക്കമാണ് ഉണ്ടായതെന്നോ ആരാണ് ഒപ്പമിരുന്ന് മദ്യപിച്ചതെന്നോ ഉള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാരാണ് […]
Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മതില്‍ ഇടിഞ്ഞു വീണു: മതിലിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപെടുത്തി

കോഴിക്കോട്: കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. ഒരാള്‍ മതിലിനടിയില്‍ കുടുങ്ങിക്കിടന്നിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാളെ പുറത്തെടുത്തു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ചികിത്സക്കായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer