കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഓമശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓമശ്ശേരിയിലെ വ്യാപാരികൾക്കും അവരുടെ സ്ഥാപനങ്ങളിലെ ജോലിക്കാർക്കും വേണ്ടി സംഘടിപ്പിച്ച ടർഫ് പ്രീമിയർ ലീഗ് ഓമശ്ശേരി ഇകാം ടെർഫിൽ വെച്ച് നടന്നു. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷംസു എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് എകെ അബ്ദുള്ള, ശാന്തി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ മുബാറക്ക്, വ്യാപാരി സംഘടന ഭാരവാഹികളായ ബാപ്പു താമരശ്ശേരി, മുഹമ്മദലി ഓമശ്ശേരി, വികെ രാജീവ് മാസ്റ്റർ, സന്തോഷ് ചുങ്കം, ഷമീർ സൽക്കാര, കെ ലത്തീഫ് സാജിദ്, പാലിയിൽ ഷാഫി, ദിലൂസ് മൻസൂർ, ഇമാക്സ് ഉബൈദ്, ഇജാസ്, ഹാരിസ് മറ്റു വിവിധ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൽ എന്നിവർ പങ്കെടുത്തു. ടീം കോസ്റ്റകഫെ ചാമ്പ്യന്മാരായി, ടീം മക്കാനി രണ്ടാം സ്ഥാനവും കരസ്തമാക്കി. സെക്യൂടെക്, മിനാർ ഗോൾഡ്, എംപിആർകെ എന്നി ടീമുകളും പങ്കെടുത്തു. യൂത്ത് വിംഗ് യൂണിറ്റ് ഭാരവാഹികൾ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.




