Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെല്ലിപ്പൊയിൽ ഹൈസ്കൂളിൽ റോട്ടറി ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോടഞ്ചേരി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിർധനരായ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ നിർവഹിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് റോഷൻ മാത്യു, സെക്രട്ടറി ഡോ. സിന്റോ ജോയ്, ട്രഷറർ ഷോജൻ മാത്യു, അസിസ്റ്റന്റ് ഗവർണർ ജസ്റ്റിൻ, ലിനറ്റ് ജോസഫ്, മേരി അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സഹായം വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ആത്മവിശ്വാസവും സൗകര്യവും നൽകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് സഹായം ലഭ്യമാക്കുന്നതിനായി ഇത് വിപുലീകരിക്കുമെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ വിദ്യാഭ്യാസ സഹായം സ്കൂൾ സമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer