Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അഭിമുഖം നവംബര്‍ 19ന്

കോഴിക്കോട് : ജില്ലയിലെ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എന്‍ സി എ ഹിന്ദു നാടാര്‍ -കാറ്റഗറി നമ്പര്‍: 59/2024, എന്‍ സി എ -കാറ്റഗറി നമ്പര്‍: 60/2024) തസ്തികകളിലെ ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം നവംബര്‍ 19ന് കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ […]
Read more

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30 പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.
Read more

കോഴിക്കോട് പിടിക്കാൻ യുവനിരയെ മത്സരത്തിനിറക്കി ലീഗ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് രൂപപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പയ്യാനക്കല്‍, മുഖദാര്‍, കുറ്റിച്ചിറ, നല്ലളം, അരക്കിണര്‍, മൂന്നാലിങ്കല്‍, പന്നിയങ്കര ഡിവിഷനുകളിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎസ്എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ […]
Read more

മുക്കം നഗരസഭ; വാശിയേറിയ ത്രികോണ മത്സരത്തിലേക്ക് സ്ഥാനാർഥി പ്രഖ്യാപനങ്ങൾ അന്തിമ ഘട്ടത്തിൽ

കോഴിക്കോട്: മുക്കം നഗരസഭയിലെ സ്‌ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ. മൂന്ന് മുന്നണികളും പോർക്കളത്തിനുള്ള പോരാട്ട തന്ത്രങ്ങളുമായി നേരത്തെ തന്നെ സജീവമായിട്ടുണ്ട്.വികസന പ്രവർത്തനങ്ങൾ അക്കമിട്ട് അവതരിപ്പിച്ച് എൽ.ഡി.എഫ് വീണ്ടും തിരിച്ച് വരവിനുള്ള തന്ത്രങ്ങളുമായി പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. അതേസമയം എൽ.ഡി.എഫിൻ്റെ വികസന മുരടിപ്പുകൾ നിരത്തി വെച്ച് ഇത്തവണ നഗരസഭ പിടിക്കാൻ യുഡി എഫും ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതോടെ മുക്കം ശക്തമായ തെരഞ്ഞെടുപ്പ് ചൂടിലേക്കെന്ന് വ്യക്തം. മലയോര കർഷക മേഖലയായ ഇവിടെ കാർഷിക വിളകൾക്കും, കർഷകർക്കും നേരിടേണ്ടി വരുന്ന […]
Read more

കോഴിക്കോട് ചായപ്പൊടി കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വില്പന; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ . കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് പൊലീസ് ഡാനിഷിന്റെ വീട് വളഞ്ഞ് പരിശോധന നടത്തിയത്. ഇയാള്‍ തേയിലക്കച്ചവടം ഓണ്‍ലൈനായി ചെയിതിരുന്നയാളാണെന്നും ഇതിന്റെ മറവില്‍ ലഹരി വില്‍പന നടത്തി വരികയായിരുന്നുവെന്നും […]
Read more

ചാച്ചാജിയുടെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആചരിക്കുന്നു

കോഴിക്കോട് : രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്ന, കുട്ടികളെ അതിലേറെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവും ശിശുദിനാചരണത്തിനുണ്ട്. ശിശുദിനത്തിന്റെ ചരിത്രം നെഹ്റുവിന് മുമ്പ് തന്നെ ആരംഭിച്ചതാണ്. 1857-ൽ ‘റോസ് […]
Read more

എം ഡി എം എ സഹിതം യുവാവ് അറസ്റ്റിൽ

കോഴിക്കോട് : ലഹരി മരുന്നായ 2.69 ഗ്രാം എം ഡി എം എ യും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു (ബോംഗ് ) മായി യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ് പി . കെ. ഇ ബൈജു വിൻറെ കീഴിലുള്ള സംഘമാണ് കൊടുവള്ളി , കളരാന്തിരി , വട്ടിക്കുന്നമ്മൽ മുഹമ്മദ് ഡാനിഷ് (28 ) നെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും കൊടുവള്ളി പോലീസും ചേർന്നാണ് പ്രതിയെ […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെ വാൽവ് മാറ്റി

കോഴിക്കോട് : ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്താതെ പൾമനറി വാൽവ് മാറ്റിവച്ചു. 24 വയസ്സ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള ആൾക്കാണ‌ു വാൽവ് മാറ്റിവച്ചത്. ചെറുപ്പത്തിൽ ജന്മനാലുള്ള ഹൃദ്രോഗത്തിനു ഓപ്പൺ ഹാർട്ട് സർജറി സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കഴിഞ്ഞ രോഗിയാണ്. ഇപ്പോൾ പൾമനറി വാൽവിനു ഗുരുതരമായ ലീക്ക് സംഭവിച്ചതിനാലാണു കാർഡിയോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സാധാരണയായി ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയ വഴിയാണ് വാൽവ് മാറ്റിവയ്ക്കുന്നത്.കാലിലെ രക്തക്കുഴലിലൂടെ 35 എംഎം മൈവാൽ എന്ന വാൽവ് ഉപയോഗിച്ചാണ് കാർഡിയോളജി, അനസ്തീസിയ, […]
Read more

കോഴിക്കോട് കോർപറേഷൻ; കോൺഗ്രസ് സ്ഥാനാർത്ഥിയായി സംവിധായകൻ വി.എം.വിനു

കോഴിക്കോട് : ചലച്ചിത്ര സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി. കല്ലായ് ഡിവിഷനിലാണ് വി.എം.വിനു മത്സരിക്കുക. വിനുവിന്റേത് ഉൾപ്പെടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 15 പേരുടെ കൂടി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പ്രവീൺകുമാറും എം.കെ.രാഘവൻ എംപിയും ചേർന്ന് പുറത്തിറക്കി. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും. എരഞ്ഞിക്കൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട്, സിവിൽ […]
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 28 ഡിവിഷനുകളിൽ 16 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐയും ആർജെഡിയും നാലു സീറ്റുകളിൽ മത്സരിക്കും. എന്‍സിപി, കേരള കോണ്‍ഗ്രസ് (എം), ജനതാദൾ എസ്, ഐഎൻഎൽ എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ആർജെഡി സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.
Read more

Recent News

Advertisement
WhiteswanTV Footer