കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസ വിദ്യാർത്ഥികളുടെ ജില്ലാതല സർഗ വസന്തം പരിപാടിക്ക് ഉജ്ജ്വല തുടക്കം. മുക്കം നെല്ലിക്കപറമ്പ് ഗ്രീൻ വാലി ക്യാമ്പസിൽ വെച്ച് ആരംഭിച്ച പരിപാടി, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബഷീർ വി. ടി അധ്യക്ഷത വഹിച്ചു.
ഏഴു വിഭാഗങ്ങളിലായി കോംപ്ലക്സ് തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച അഞ്ഞൂറോളം പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്. കോഴിക്കോട് സൗത്ത് ജില്ലയിലെ അഞ്ചു കോംപ്ലക്സിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. സർഗ്ഗവസന്തം ഉദ്ഘാടന സമ്മേളനത്തിൽ ഐ പി മൂസ പുത്തൂർ, ജമാൽ ചെറുവാടി, സഫുവാൻ ബറാമി, മഖ്ബൂൽ എരഞ്ഞിക്കൽ, അർഷദ് ബി, അഷ്റഫ് കല്ലായി, കബീർ കൊടിയത്തൂർ, അബ്ദുറഹ്മാൻ കല്ലായി, എ എം ജംഷീർ, ഇമ്തിയാസ് തിരുവമ്പാടി, സകരിയ, ബഷീർ ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു.




