Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

+2 വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ സ്വദേശി എസ്‌കെ ഫാസിലാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിനും നഗ്നചിത്രങ്ങള്‍ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പയ്യോളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിൻ്റെ ചിത്രങ്ങളും വീഡിയോയും ശേഖരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിയും നടക്കിയതോടെ […]
Read more

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ യുവതി പിടിയിൽ

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ച(28)നെ പന്നിയങ്കര പോലീസ് പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി നൽകാം എന്നുപറഞ്ഞ് സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി 2023 മാർച്ചിൽ രണ്ടുതവണയായി മൂന്നുലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പന്നിയങ്കര പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി പല ആളുകളിൽനിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെ പരിൽ എറണാകുളം […]
Read more

‘നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ ജയിലർ 2 സെറ്റിൽ മുഹമ്മദ് റിയാസും

കോഴിക്കോട് : സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പമുള്ള ചിത്രവുമായി പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു മുഹമ്മദ് റിയാസ് രജനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇടതു സർക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായാണ് മുഹമ്മദ് റിയാസ് കോഴിക്കോട് എത്തിയത് എന്നാൽ ഈ സമയം തന്നെയാണ് നെൽസൺ സംവിധാനം ചെയുന്ന ‘ജയിലര്‍ 2’വിന്റെ ചിത്രീകരണവും നടക്കുന്നത് ഈ വേളയിലായിരുന്നു റിയാസിന്റെയും […]
Read more

സെക്‌സ് റാക്കറ്റിനായി പെണ്‍കുട്ടിയെയെത്തിച്ച പ്രതി പിടിയില്‍; പൊക്കിയത് ഒഡീഷയില്‍നിന്ന്

കോഴിക്കോട്: സെക്‌സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച ആളാണ് പിടിയിലായത്. അസം സ്വദേശിയായ ഫര്‍ഹാന്‍ അലി (26) എന്നയാളെ ഒഡീഷയിലെ ഭദ്രകലില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ പോലീസ് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ജോലി വാഗ്ദാനം നല്‍കി കേരളത്തിലെത്തിച്ച് സെക്‌സ് റാക്കറ്റ് കെണിയില്‍പ്പെടുത്തി എന്നായിരുന്നു പരാതി.ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.കൂടുതല്‍ പെണ്‍കുട്ടികള്‍ ലോഡ്ജില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ […]
Read more

മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞു; കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു

‌കോഴിക്കോട്: മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെ കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോക്ക് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഫര്‍ഖാന്റെ കൈക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. ഫർഖാനോടോപ്പം ഉണ്ടായിരുന്നവ‍ർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.
Read more

വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായത്. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

മോചനം കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായാണ് കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് നീണ്ടു പോകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ […]
Read more

എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാന്‍ കഴിയൂ: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേയും പോലീസിന്റേയും അന്വേഷണം നടന്നു വരുന്നു. പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. സംഭവം ഉണ്ടായ എംആര്‍ഐ മെഷീന്റെ യുപിഎസ് റൂമില്‍ ഉള്‍പ്പെടെ ഫോറന്‍സിക് ടീം പരിശോധന നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമാണ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം […]
Read more

72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ആനക്കാംപൊയിലില്‍ ഓടപൊയിലാണ് സംഭവം. കരിമ്പിന്‍ പുരയിടത്തില്‍ വീട്ടില്‍ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബെഡ്റൂമില്‍ നിന്നും കൈ ഞെരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തില്‍ പോയി കഴുത്തു മുറിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.
Read more

സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ബീഹാർ സ്വദേശിയായ 13കാരനെയാണ് സ്കുളിൽ നിന്ന് കാണാതായത്. കുട്ടി ഹോസ്റ്റലിൽനിന്നു രക്ഷപ്പെട്ടതാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കുട്ടിക്കായി പൂനെ ധൻബാദ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ ചെയ്യില്ലെന്നും ജോലി ചെയ്തു ജീവിക്കുമെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നതായും വിവരം ഉണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer