Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കൊയിലാണ്ടിയിൽ S K സജീഷ് -K M അഭിജിത്ത് പോരാട്ടം

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കൊയിലാണ്ടി. വരുന്ന തെരഞ്ഞെടുപ്പ് എല്ലാ മുന്നണികളെ സംബന്ധിച്ചും നിർണായകമായ ഒന്ന് ആയതുകൊണ്ട് തന്നെ മുന്നണികളും പാർട്ടികളും അത്രകണ്ട് ശ്രദ്ധയോടെ മുന്നോട്ടു പോവുകയാണ്. കൊയിലാണ്ടിയിൽ മണ്ഡലം ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. സിപിഎമ്മിന്റെ വനിതാ നേതാവായ കാനത്തില്‍ ജമീലയാണ് കൊയിലാണ്ടിയിലെ ഇപ്പോഴത്തെ എംഎൽഎ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം. 1957ലാണ് മണ്ഡലം നിലവിൽ […]
Read more

കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു

കോഴിക്കോട്: പൂവാട്ടു പറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40.25 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. മാര്‍ച്ച് 19 ന് പകല്‍ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കെഎല്‍ 11 ബിടി 2538 നമ്പര്‍ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തായിരുന്നു മോഷണം. പണം ചാക്കിലാക്കിയാണ് കാറില്‍ സൂക്ഷിച്ചതെന്ന് റഹീസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ചാക്കുമായി പോകുന്ന സിസിടിവി […]
Read more

അബ്ദുല്‍ റഹീമിന്റെ കേസ് ഏപ്രില്‍ 14ന് വീണ്ടും പരിഗണിക്കും

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഏപ്രില്‍ 14ന് പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 11ന് ആണ് കേസ് പരിഗണിക്കുക. മോചനം വൈകുന്നതിനാല്‍ റഹീമിന്റെ അഭിഭാഷകര്‍ പ്രത്യേക ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കോടതി ഇതും പരിഗണിച്ചില്ല. മാര്‍ച്ച് ആദ്യവാരമുണ്ടായ സിറ്റിങ്ങില്‍ കേസ് സംബന്ധമായ എല്ലാ രേഖകളും ഹാജരാക്കാന്‍ ഗവര്‍ണറേറ്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
Read more

വടക്കൻ കേരളത്തിൽ വേനൽ മഴ കനക്കുന്നു

മലപ്പുറം: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. മലയോര മേഖലയിലടക്കം കോഴിക്കോടും മലപ്പുറത്തും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് . നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നീ സ്ഥലങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത് . പലയിടങ്ങളിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴക്കി വീണു . കൂടാതെ മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു കൂടാതെ മലപ്പുറത്തത് പലഭാഗങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. നിലബൂരിലെ […]
Read more

13 വയസുകാരന് കാർ ഓടിക്കാൻ നല്‍കി; കോഴിക്കോട് പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസ്. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. ശുഭയാത്ര പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. വാഹനം ഓടിക്കുന്നതിന്റെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാര്‍ കോഴിക്കോട് വളയം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട്: കാരശ്ശേരിയില്‍ കര്‍ഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തില്‍ പോയിവരുമ്പോഴാണ് സുരേഷിൻ്റെ കഴുത്തില്‍ സൂര്യാഘാതമേറ്റത്. ഇയാളെ ഉടന്‍ തന്നെ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്ന് പാലക്കാട് രണ്ട് കന്നുകാലികള്‍ സുര്യാഘാതമേറ്റ് ചത്തിരുന്നു.
Read more

ചോദ്യപേപ്പർ ചോർച്ച: അൺഎയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

കോഴിക്കോട്: എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്ത പോലീസ്. എം എസ് സൊല്യൂഷൻ അധ്യാപകൻ ഫഹദിനാണ് ഇയാൾ ചോദ്യപേപ്പര്‍ ചോർത്തി നൽകിയത്. ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
Read more

ഷഹബാസ് കൊലപാതകം; തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ നിർണായക തെളിവായ നഞ്ചക്ക് കണ്ടെത്തി.കേസിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നഞ്ചക്ക് കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ നിന്നും 4 മൊബൈൽ ഫോണുകളും ലാപ്ടോപ്പും കണ്ടെത്തി. കൃത്യത്തിൽ പങ്കെടുത്ത 5 വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. എന്നാൽ പ്രതികൾക്ക് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതാനാകും. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് ‌മസ്‌തിഷ്‌ക ജ്വരം; 38കാരിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 13 ദിവസമായി ചികിൽസയിൽ കഴിയുകയായിരുന്നു ഇവർ. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
Read more

കോഴിക്കോട് ​ഗവ. ലോ കോളേജ് വി​ദ്യാർഥിനി വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: കോഴിക്കോട് ​ഗവൺമെന്റ് ലോ കോളേജിലെ വി​ദ്യാർഥിനിയെ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ (21) ആണ് മരിച്ചത്. കോവൂർ ബൈപ്പാസിൽ പെയിങ് ​ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോളാണ് മൗസയെ മരിച്ചനിലയിൽ കണ്ടത്. തൃശ്ശൂർ സ്വദേശിയാണ് പെൺകുട്ടി. ആത്മഹത്യ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.
Read more

Recent News

Advertisement
WhiteswanTV Footer