Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSRTC

തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എംഎല്‍എ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് നല്‍കുക. അതേസമയം അപകടം ഡ്രൈവറുടെ അശ്രദ്ധ കാരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ബസ്സിന്റെ ടയറുകള്‍ക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. എതിര്‍വശത്ത് നിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നുമില്ല. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരം എന്‍ഫോഴ്സ്മെന്റ് ആര്‍ ടി […]
Read more

കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം ; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

കോ​ഴിക്കോട് : പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു രാജേശ്വരി(63), രണ്ട് പേരുടെ നില അതീവ ഗുരുതരം, നിരവധി പേർക്ക് പരിക്ക്. ബസിനകത്തുള്ളവരെയൊക്കെ പുറത്തെത്തിച്ചു എന്നതാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയി​ലേക്ക് മാറ്റി. ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. പുഴയിൽ പൊലീസിന്റെ ഫയർഫോഴ്സിന്റെയും നേ​തൃത്വത്തിൽ ​തെരച്ചിൽ തുടരുകയാണ്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം.
Read more

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം യാത്രാസൗകര്യവും വിപുലപ്പെടുത്തി കെഎസ്ആര്‍ടിസി

കോഴിക്കോട് : ഒക്ടോബർ ഒന്‍പത് മുതൽ നവംബർ ഏഴ് വരെ മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് സുഖകരമായ യാത്രാ സൗകര്യം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിന് അധിക അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസുള്ളത്. ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവിസ് ആവശ്യമെങ്കിൽ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. http://www.onlineksrtcswift.com സൈറ്റിലൂടെയും ENTE KSRTC […]
Read more

KSRTC ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. പ്രതിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സുനില്‍ സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍, വഴിയില്‍ തടസ്സം സൃഷ്ടിച്ച് അബ്ദുള്‍ റഷീദിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാന്‍ വിസമ്മതിച്ച ഇയാള്‍ സുനിലിനെ മര്‍ദിച്ചു. ഇതിനുപിന്നാലെയാണ് ഓട്ടോയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചത്. […]
Read more

‘രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ല’, നിലപാട് അറിയിച്ച് കെഎസ്ആ‍ര്‍ടിസി

രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെഎസ്ആ‍ടിസി.രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത് ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവ്വീസുകൾ നിർദ്ദിഷട […]
Read more

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ സംവിധാനം

കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുന്നു. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനായി രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷനായി https://www.concessionksrtc.com വെബ്സൈറ്റ് ഓപ്പൺ ചെയ്‌ത്‌ School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു […]
Read more

സ്വിഫ്റ്റ് ബസിലെ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണം;കെ ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം:കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.രാത്രി എട്ടുമണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ എവിടെയും ബസ് നിര്‍ത്തണം. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്നു മന്ത്രി അറിയിച്ചു.സ്വിഫ്റ്റ് ബസ്സുകളില്‍ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കെഎസ്ആര്‍ടിസിയിലെ യഥാര്‍ഥ യജമാനന്മാര്‍ യാത്രക്കാരാണ്.അവരോട് സ്നേഹത്തോടെ പെരുമാറണം.ഇത് യാത്രക്കാരുടെ എണ്ണം കൂടാനും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിക്കാനും കാരണമാകും.പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വയോധികരോടും […]
Read more

എസി പ്രീമിയം ബസുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസിന്റെ വളയം പിടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പുതുതായി നിരത്തിലിറക്കിയ എസി പ്രീമിയം ബസാണ് മന്ത്രി സെക്രട്ടേറിയറ്റ് മുതല്‍ തമ്പാനൂര്‍ വരെ ഓടിച്ചത്.എസി ബസിന് നിരക്ക് കുറവാണെന്നും എക്‌സ്പ്രസിന് താഴെയും സൂപ്പര്‍ ഫാസ്റ്റിന് മുകളിലുമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടിയില്‍ വൈഫൈ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത അളവ് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കാനാണ് ആലോചിക്കുന്നത്. ബസിലെ എസിക്ക് എന്തെങ്കിലും തകരാര്‍ വന്നാല്‍ ജനല്‍ തുറക്കാന്‍ കഴിയും.ബസില്‍ ക്യാമറയുണ്ടാകും. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമുണ്ടാകും.സീറ്റ് നിറഞ്ഞാല്‍ […]
Read more

KSRTC ബസ് പുറപ്പെടാന്‍ വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ചയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പിഴ

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും. റിസര്‍വേഷന്‍ സംവിധാനത്തിലെ പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നല്‍കുകയും ചെയ്യും. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഏറെക്കാലമായി പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഈ ഏജന്‍സികളുടെ പിഴവിനു പിഴ ചുമത്തും. വാഹനാപകടം, സാങ്കേതികത്തകരാര്‍ എന്നിവ കാരണം യാത്ര പൂര്‍ത്തിയാക്കാതെ വന്നാല്‍ […]
Read more

KSRTC ബസ് പുറപ്പെടാന്‍ വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ചയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പിഴ

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും. റിസര്‍വേഷന്‍ സംവിധാനത്തിലെ പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നല്‍കുകയും ചെയ്യും. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഏറെക്കാലമായി പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഈ ഏജന്‍സികളുടെ പിഴവിനു പിഴ ചുമത്തും. വാഹനാപകടം, സാങ്കേതികത്തകരാര്‍ എന്നിവ കാരണം യാത്ര പൂര്‍ത്തിയാക്കാതെ വന്നാല്‍ […]
Read more
Advertisement
WhiteswanTV Footer