Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച KSRTC ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച KSRTC ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. സര്‍വീസിനിടെ ഇന്ന് ബസ്സിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെയാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ്, സൂപ്പര്‍വൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഇവരെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാര്‍ ശകാരിക്കുകയും ചെയ്തിരുന്നു.

അതേസമയം ബസിനുള്ളില്‍ കുപ്പിവെള്ള ബോട്ടിലുകള്‍ സൂക്ഷിച്ചതിന് കെ എസ് ആര്‍ ടി സി ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കും. സ്ഥലംമാറ്റിയ ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് സിഎംഡിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് യൂണിയന്റെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix