പാലോട്ടെ പഴയ ഡിപ്പോ അനാഥാവസ്ഥയിൽ
തിരുവനന്തപുരം : പാലോട്ടെ കെഎസ്ആർടിസിയുടെ ഭൂമിയും ബസ് ഗാരേജും ആർക്കും വേണ്ടാതെ കാടുകയറി നശിക്കുന്നു. തെങ്കാശിപ്പാതയിൽ മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗാരേജുമാണ് കാടുകയറുന്നത്. ഏറെ തർക്കങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് നന്ദിയോട് പഞ്ചായത്തിൽ നിന്നും പെരിങ്ങമ്മല പഞ്ചായത്തിലേക്ക് ഡിപ്പോ മാറ്റിയത്. നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിവിധ കാലയളവിലായി രണ്ടു കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ് സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്. വാമനപുരം ആറിന്റെ വശത്തായതിനാൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പാർശ്വഭിത്തി നിർമിച്ചത്. […]
Read more