കുമരകത്ത് കേബിളിൽ കുരുങ്ങി രണ്ടുപേർക്ക് ഗുരുതര പരിക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോട്ടയം: കുമരകം ബോട്ട്ജെട്ടിക്ക് സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റിൽ അലക്ഷ്യമായി തൂക്കിയിട്ടിരുന്ന കേബിൾ കുരുങ്ങി ബസ് യാത്രക്കാരനായ യുവാവിനും ബൈക്ക് യാത്രക്കാരനായ ഹോംഗാർഡിനും ഗുരുതരമായി പരുക്കേറ്റു. കുമരകം സി.എച്ച്.സിക്ക് സമീപം കമലാ മന്ദിരത്തിൽ ഹരികൃഷ്ണൻ (26), കുമരകം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡും ചേർത്തല സ്വദേശിയുമായ ഷൈൻ (43) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 8.20-ഓടെയായിരുന്നു അപകടം. ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഹരികൃഷ്ണന്റെ കൈയ്യിലാണ് ആദ്യം കേബിൾ കുരുങ്ങിയത്. കൈത്തണ്ടയിലെയും തോളിലെയും തൊലി അടർന്നുപോകുകയും എല്ലിന് പരുക്കേൽക്കുകയും ചെയ്തു. […]
Read more