Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latest

സ്കൂട്ടറുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : ബി ജെ പി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം

എറണാകുളം: കുറഞ്ഞ വിലയ്ക്ക് സ്കൂട്ടറുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബി ജെ പി നേതാവ് എ.എൻ. രാധാകൃഷ്ണനെതിരെ പ്രതിഷേധവുമായി ജനങ്ങൾ.രാധാകൃഷ്ണൻ ചെയർമാനായ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടന്നത്.പണം നൽകിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിക്കാത്തവരാണ് ഓഫീസിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ സൊസൈറ്റിയ്ക്ക് പണം നല്‍കിയിട്ടും സ്‌ക്കൂട്ടറുമില്ല പണവുമില്ല എന്ന അവസ്ഥയിൽ ആയതോടെ ഇതിനു മുൻപും ആളുകൾ പ്രതിഷേധിച്ചിരുന്നു. സ്‌കൂട്ടർ തട്ടിപ്പ് സംസ്ഥാന […]
Read more

കെ-ടെറ്റ് നിബന്ധനകളിൽ ഭേദഗതി വരുത്തി സർക്കാർ; പരിഷ്കരിച്ച പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (K-TET) മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി, യു.പി നിയമനങ്ങൾക്ക് പരിഗണിക്കും. കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് […]
Read more

അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; യുവതിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മ

കൊച്ചി:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ മൂന്നാമത്തെ യുവതിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.യുവതി വ്യാജ ഉള്ളടക്കത്തോടെയും ചിന്താഗതിയോടെയുമാണ് തനിക്കെതിരെ പരാതി നൽകിയെന്ന് ആരോപിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരെ പരാതി നൽകിയത്.ഇതിന് പിന്നാലെയാണ് അതിജീവിതയ്‌ക്കെതിരെ ശ്രീനാദേവിയും പരാതി നൽകിയത്. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി രംഗത്ത് വന്നിരുന്നു.പീഡന പരാതികളിൽ അവനൊപ്പമാണെന്നും […]
Read more

കത്തിക്കയറി സ്വര്‍ണ്ണ വില: ഇന്ന് കൂടിയത് പവന് 480 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് 480 രൂപ വീതമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11960 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് മൂന്ന് രൂപ ഉയര്‍ന്ന് വെള്ളി 186 രൂപയെന്ന പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. […]
Read more

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം

തൃശ്ശൂര്‍: മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ വീണ്ടും കാട്ടാന ആക്രമണം വിനോദ സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രകരായ കുടുംബം രക്ഷപ്പെട്ടത് തല നാരിഴക്കായാരിന്നു.കാട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രകരുടെ കാറിന് നേരെ മറ്റൊരു കാട്ടാനപാഞ്ഞെടുക്കുകയായിരുന്നു. കാറിന് നേരെ അലറി വെളിച്ചത്തിയ ആന പിന്നീട് പിന്തിരിഞ്ഞ് മാറിയെങ്കിലും കാറിന് ചെറിയ കേടുപാടുകൾ വരുത്തി. മലക്കപ്പാറ – ചാലക്കുടി റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടുകൂടിയാണ് സംഭവം ഇപ്പോൾ നിരവധി തവണയായി വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ആനകൾ ആക്രമിക്കുന്നത് പതിവായാരിക്കുകയാണ് […]
Read more

ഹിജ്റ: സഞ്ചാര വഴിയുടെ ദൃശ്യാവിഷ്കാരം

കോഴിക്കോട്: തിരുനബി (സ) ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരം ‘ഹിജ്റ എക്സ്പെഡിഷൻ’ നരിക്കുനിയിൽ സംഘടിപ്പിച്ചു. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ അനുഭവ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചുകൊണ്ട് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമിയാണ് പരിപാടി അവതരിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് നരിക്കുനി ബൈത്തുൽ ഇസ്സയിലെ ഇസ്സത്താബാദിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് ഹിജ്റ എക്സ്പെഡിഷൻ അവതരണം നടന്നത്. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരത്തിന് സാക്ഷികളാകാൻ സന്ധ്യയോടെ ആയിരങ്ങളാണ് ഇസ്സത്താബാദിൽ ഒത്തു ചേര്‍ന്നത് ഹിജറ […]
Read more

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്പോടനമുണ്ടാകുമെന്നുമാണ് എത്തിയിരിക്കുന്ന സന്ദേശം. ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. നേരത്തെ തിരുവനന്തപുരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും ബോംബ് ഭീഷണികള്‍ വന്നിരുന്നു. സമാനസ്വാഭാവത്തിലുള്ള ഭീഷണിസന്ദേശമാണ് ഇത്തവണ ക്ഷേത്രങ്ങള്‍ക്കും ലഭിച്ചത്. മുന്‍പ് വന്ന […]
Read more

‘നിൻ നിഴൽ’ മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങുന്നു

തിരുവനന്തപുരം: യുവ സംവിധായകനും, തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാന൦ ‘നിൻ നിഴൽ’ മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെ ബാനറിൽ അനീഷയാണ് മ്യൂസിക് വീഡിയോ നിർമ്മിക്കുന്നത്. ‘വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ… എന്ന മനോഹരമായ പ്രണയ വരികൾ രചിച്ചിരിക്കുന്നത്മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെതാണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ വളരെയേറെ മനോഹരമാക്കുകയാണ്. […]
Read more

നിപ ബാധിതയുടെ നില ഗുരുതരം; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

പാലക്കാട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലാണ്. യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഹൈറിസ്ക് […]
Read more

സ്വര്‍ണ്ണവിലയില്‍ ഇടിവ്:ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞിരുന്നു. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി […]
Read more

Recent News

Advertisement
WhiteswanTV Footer