Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latest

സ്വര്‍ണ്ണവിലയില്‍ ഇടിവ്:ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞിരുന്നു. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി […]
Read more

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനാകുന്ന ‘ഫീനിക്‌സ്’ ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്‌സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. തീവ്രമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം ഫീനിക്‌സ് എ. കെ. ബ്രെവ് മാന്‍ പിക്‌ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താന്‍, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്‌സില്‍, പാരമ്പര്യത്തിനപ്പുറം തന്റേതായ […]
Read more

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ

ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസിന്റെ വിക്ഷേപണം നാളെ .ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള പേടകത്തിന്റെ വിക്ഷേപണം ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്ന് നാസ അറിയിച്ചു. സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് നടക്കാന്‍ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ഒരാള്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക […]
Read more

ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍

ഗാസ: ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, യുറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ ഉള്‍പ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്ലീന്‍ കപ്പലാണ് ഇസ്രയേല്‍ തടഞ്ഞത് . പുലര്‍ച്ചെ 2 മണിയോടെയാണ് പലസ്തീന്‍ അനുകൂല ഫ്രീഡം ഫ്‌ലോട്ടില കോയിലിഷന്‍ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഇസ്രയേല്‍ കമാന്‍ഡോകള്‍ തടഞ്ഞത്. ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയില്‍ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പല്‍ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിനു നിര്‍ദേശം […]
Read more

ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്

ദുബൈ: ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ദുബൈയിലും അബുദാബിയിലുമുടനീളം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ അല്‍ ഫയാ റോഡ്, അര്‍ജാന്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാവിലെ എട്ട് മണി വരെ മൂടല്‍മഞ്ഞ് മൂലം വിസിബിലിറ്റി കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമാണ്. പരമാവധി കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും 41 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും്. കുറഞ്ഞ […]
Read more

അമ്മ നോക്കി നിൽക്കെ; രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

മുംബൈ: മുംബൈയിൽ രണ്ടര വയസ്സുകാരിയെ അമ്മയുടെ കണ്ണ് മുന്നിൽ വച്ച് കാമുകൻ ക്രൂര ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തിൽ 30 കാരിയായ അമ്മ റീന ഷെയ്ക്ക് 19 കാരനായ ഫർഹാൻ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മൽവാനി ഏരിയയിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് മാൽവാനി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വെച്ച് ക്രൂരകൃത്യം നടന്നത്. 30 കാരിയായ റീന ഷെയ്ക്കും 19 കാരനായ ഫർഹാൻ ഷെയ്ഖും പ്രണയത്തിലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ […]
Read more

വീണ്ടും തെരുവ് നായ ആക്രമണം : കോഴിക്കോട് രണ്ടിടങ്ങളിലുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട്: വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് രണ്ടിടങ്ങളിലായുണ്ടായ തെരുവനായ ആക്രമണത്തില്‍ രണ്ടും അഞ്ചും വയസുള്ള കുട്ടികള്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ രണ്ടു വയസുകാരന് ഗുരുതര പരിക്കേറ്റു. ചാത്തന്‍കോട്ട് സ്വദേശി നജീബിന്റെ മകന്‍ സഹ്‌റാനാണ് തെരുവുനായയയുടെ കടിയേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിചിറയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന്റെ കൈക്കും ശരീരത്തിലും പരിക്കേറ്റു. കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനാണ് പരിക്കേറ്റത്. മുറ്റത്ത് കളിക്കുമ്പോള്‍ ആണ് തെരുവുനായ ആക്രമിക്കുകയായിരുന്നു.
Read more

കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അധികാരമേറ്റു; കാര്‍ണി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

ഓട്ടവ: കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള പുതിയ ലിബറല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. റീഡോ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യുഎസുമായുള്ള ബന്ധം സംഘര്‍ഷഭരിതമായി തുടരുന്നതിനിടെ മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. മെലനി ജോളിക്ക് പകരമായി അനിത ആനന്ദ് വിദേശകാര്യ ചുമതല വഹിക്കും. ധനമന്ത്രിയായി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്‌നും ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്സ് കാനഡ-യുഎസ് വ്യാപാര മന്ത്രി-പ്രിവി കൗണ്‍സിലില്‍ […]
Read more

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ പകരചുങ്കത്തില്‍ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും. ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള […]
Read more

രണ്ട് ലക്ഷം വില്‍പന:സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്.യു.വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ‘ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്’ എന്ന് വിശേഷണമുള്ള സ്‌കോര്‍പിയോ-എന്‍ മോഡലിന്റെ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി. സ്‌കോര്‍പിയോ എന്‍ മോഡലിന്റെ വില്‍പ്പന രണ്ട് ലക്ഷം കൈവരിച്ചതിന്റെ ഭാഗമായാണ് കമ്പനി പുതിയ വകഭേദം പുറത്തിറക്കിയത്. പ്രത്യേകമായി നിര്‍മ്മിച്ച ഇന്റീരിയറുകളോടെയാണ് കാര്‍ബണ്‍ പതിപ്പ് എത്തുന്നത്. പ്രീമിയം ലെതറെറ്റ് സീറ്റുകളും കോണ്‍ട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും ഉപയോഗിച്ച് ടോണ്‍-ഓണ്‍-ടോണ്‍ ശൈലിയെ എടുത്തുകാണിക്കുന്നതാണ് സ്‌കോര്‍പിയോ-എന്‍ കാര്‍ബണിന്റെ ഇന്റീരിയറുകള്‍. മെറ്റാലിക് ബ്ലാക്ക് തീമും കാര്‍ബണ്‍ പതിപ്പിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix