Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അധികാരമേറ്റു; കാര്‍ണി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓട്ടവ: കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള പുതിയ ലിബറല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. റീഡോ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യുഎസുമായുള്ള ബന്ധം സംഘര്‍ഷഭരിതമായി തുടരുന്നതിനിടെ മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. മെലനി ജോളിക്ക് പകരമായി അനിത ആനന്ദ് വിദേശകാര്യ ചുമതല വഹിക്കും. ധനമന്ത്രിയായി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്‌നും ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്സ് കാനഡ-യുഎസ് വ്യാപാര മന്ത്രി-പ്രിവി കൗണ്‍സിലില്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ ഡൊമിനിക് ലെബ്ലായും വഹിക്കും. കൂടാതെ കാനഡ-യുഎസ് വ്യാപാരത്തിന്റെ ഉത്തരവാദിത്തവും ഡൊമിനിക് ലെബ്ലായ്ക്കുണ്ട്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കീഴില്‍ ഭവന മന്ത്രിയായിരുന്ന ഷോണ്‍ ഫ്രേസറിനെ കാനഡയുടെ നീതിന്യായ മന്ത്രിയും അറ്റോര്‍ണി ജനറലുമായി വീണ്ടും മുന്‍നിരയിലേക്ക് കൊണ്ടുവന്നു.

പുതിയ മന്ത്രിമാരും വകുപ്പുകളും

ഡൊമിനിക് ലെബ്ലാ – കാനഡ-യുഎസ് വ്യാപാര മന്ത്രി-പ്രിവി കൗണ്‍സിലില്‍ പ്രസിഡന്റ് ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്സ്

മെലനി ജോളി – വ്യവസായ മന്ത്രി

ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്ന്‍ – ധനകാര്യ മന്ത്രി

അനിത ആനന്ദ് – വിദേശകാര്യ മന്ത്രി

ക്രിസ്റ്റിയ ഫ്രീലാന്‍ഡ് – ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി

ഡേവിഡ് മക്ഗിന്റി – ദേശീയ പ്രതിരോധ മന്ത്രി

ഷോണ്‍ ഫ്രേസര്‍ – മിനിസ്റ്റര്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് അറ്റോര്‍ണി ജനറല്‍

പാറ്റി ഹാജ്ഡു – തൊഴില്‍,കുടുംബമന്ത്രി

റെബേക്ക ആള്‍ട്ടി – ക്രൗണ്‍-ഇന്‍ഡിജിനസ് റിലേഷന്‍സ് മന്ത്രി

ഷഫ്ഖത്ത് അലി – ട്രഷറി ബോര്‍ഡ് പ്രസിഡന്റ്

ഗാരി അനന്തസംഗരി – പൊതുസുരക്ഷ മന്ത്രി

റെബേക്ക ചാര്‍ട്രാന്‍ഡ് – നോര്‍ത്തേണ്‍ ആന്‍ഡ് ആര്‍ട്ടിക് അഫയേഴ്സ് മന്ത്രി

ജൂലി ഡാബ്രൂസിന്‍ – പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി

ജില്‍ മക്നൈറ്റ് – വെറ്ററന്‍സ് അഫയേഴ്സ് മന്ത്രി

ലെന മെറ്റ്ലെജ് ഡയബ് – ഇമിഗ്രേഷന്‍ മന്ത്രി

മാര്‍ജോറി മൈക്കല്‍ – ആരോഗ്യമന്ത്രി

എലീനര്‍ ഓള്‍സ്വെസ്‌കി – എമര്‍ജന്‍സി മാനേജ്മെന്റ്, കമ്മ്യൂണിറ്റി റെസിലിയന്‍സ് മന്ത്രി

ഗ്രിഗര്‍ റോബര്‍ട്ട്സണ്‍ – ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി

മനീന്ദര്‍ സിദ്ധു – അന്താരാഷ്ട്ര വ്യാപാര മന്ത്രി

ഇവാന്‍ സോളമന്‍ – ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്നൊവേഷന്‍ മന്ത്രി

ജോവാന്‍ തോംസണ്‍ – ഫിഷറീസ് മന്ത്രി

റീച്ചി വാല്‍ഡെസ് – വനിതാ-ലിംഗസമത്വ മന്ത്രി, സ്റ്റേറ്റ്സെക്രട്ടറി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer