Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LDF and UDF

കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷെമീർ

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് അംഗമായ സഫീന ഷെമീറിനെ തിരഞ്ഞെടുത്തു. നടന്ന തിരഞ്ഞെടുപ്പിൽ സഫീന ഷെമീർ 26 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർഥിയായ ഒ.പി. ഷീബയ്ക്ക് 11 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നായ കൊടുവള്ളിയിൽ, മുന്നണി നിലപാടുകൾ വ്യക്തമായി പ്രതിഫലിക്കുന്ന ഫലമാണ് പുറത്തുവന്നത്. നഗരസഭയിലെ കക്ഷിനില ഇപ്രകാരമാണ്: മുസ്ലിം ലീഗ് – 18, കോൺഗ്രസ് – 6, വെൽഫെയർ പാർട്ടി – 1, യുഡിഎഫ് വിമതൻ […]
Read more

കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാരഥികളയും ആദരിക്കുന്നു

കോഴിക്കോട് : കൊടുവള്ളി പറമ്പത്ത്കാവ് എ.എം.എൽ.പി. സ്കൂളിൻ്റെ 100-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 23-12-2025 ചൊവ്വാഴ്ച 2.30 ന് കൊടുവള്ളി മുനിസിപ്പാലാ ലിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാരഥികളയും സ്കൂളിൽ വെച്ച് ആദരിക്കുന്നു. കൊടുവള്ളിയുടെ അടുത്ത അഞ്ച് വർഷം വികസനത്തിന്റെ താളുകളിൽ രേഖപെടുത്തുമ്പോൾ കുട്ടികൾ നൽകുന്ന സ്നേഹ ആദരവ് അതിനൊരു പ്രചോദനം ആവട്ടെ എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും, നല്ലവരായ എല്ലാനാട്ടുകാരെയും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ സഹായ […]
Read more

പാലാ നഗരസഭ കൗൺസിൽ രൂപീകരണം; കോൺഗ്രസിന് അർഹമായ പ്രാധാന്യം നൽകണം: അഡ്വ. സന്തോഷ് കെ. മണർകാട്

കോട്ടയം : നഗരസഭാ കൗൺസിൽ രൂപീകരണത്തിൽ എൽ.ഡി.എഫിനെതിരേ പോരാടി വിജയിച്ച കോൺഗ്രസ് കൗൺസിലർമാരെ തഴയുന്ന നിലപാട് ശരിയല്ലെന്നും, അവർക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാലായിലെ പ്രതികൂല സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയോ കൃത്യമായ നിർദ്ദേശങ്ങളോ സഹായങ്ങളോ ഇല്ലാതെ സ്വന്തം നിലയിൽ പടപൊരുതിയാണ് ആറ് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി അഭിമാനം കാത്തത്. ഈ സാഹചര്യത്തിൽ അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകി ആദരിക്കാൻ നേതൃത്വം തയ്യാറാകണം. യുഡിഎഫിലെ […]
Read more

കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും; യുഡിഎഫ് ധാരണ പ്രകാരം ഭരണമാറ്റം

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും. യുഡിഎഫ് മുന്നണിയിലെ മുൻധാരണ പ്രകാരമാണ് പുതിയ ഭരണമാറ്റം. നിലവിലെ കക്ഷിനില അനുസരിച്ച് ആകെയുള്ള 20 അംഗങ്ങളിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. ഒരു ബിജെപി അംഗവും രണ്ട് സ്വതന്ത്രരും പഞ്ചായത്തിലുണ്ട്. ഭരണതുടക്കത്തിൽ ഉണ്ടാക്കിയ കരാർ പ്രകാരം അഞ്ചു വർഷത്തെ കാലാവധി വിവിധ കക്ഷികൾക്കായി വീതം വെച്ചിരിക്കുകയാണ്. ഇതനുസരിച്ച് ആദ്യ മൂന്നുവർഷം സ്വതന്ത്ര അംഗത്തിനായിരുന്നു പ്രസിഡന്റ് പദവി നൽകിയത്. കരാറിലെ രണ്ടാം ഘട്ടമെന്ന നിലയിൽ […]
Read more

കാഞ്ഞിരപ്പള്ളിയിൽ വോട്ട് എണ്ണലിൽ പിഴവ്; റീ കൗണ്ടിംഗ് ആവശ്യവുമായി എൽഡിഎഫ് കോടതിയിലേക്ക്

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ രാഷ്ട്രീയ പോര് അവസാനിക്കുന്നില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പട്ടിമറ്റം നോർത്ത് (12-ാം വാർഡ്) ഒന്നാം ബൂത്തിലെ വോട്ട് എണ്ണിയതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഡിവിഷനിൽ മുഴുവൻ റീ കൗണ്ടിംഗ് വേണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്തെത്തി. നിലവിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് പരിശോധനയ്ക്ക് ശേഷം ഗണ്യമായി കുറഞ്ഞതോടെ മണ്ഡലത്തിലെ ഫലം തന്നെ മാറിമറിയുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ […]
Read more

കുമരകം പഞ്ചായത്തിൽ ഭരണപ്രതിസന്ധി; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിന് സാധ്യത

കോട്ടയം: പതിറ്റാണ്ടുകളായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് കുമരകം പഞ്ചായത്തിൽ ഇക്കുറി തിരശീല വീഴുമോ അതോ ഭരണത്തുടർച്ച ഉണ്ടാകുമോ എന്നറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ കുമരകത്തെ രാഷ്ട്രീയ ചിത്രം എങ്ങോട്ട് തിരിയുമെന്ന ആകാംക്ഷയിലാണ് നാട്ടുകാർ. നിലവിൽ ആകെയുള്ള സീറ്റുകളിൽ എൽ.ഡി.എഫിന് എട്ടും, യു.ഡി.എഫ് സ്വതന്ത്രൻ എ.പി. ഗോപി ഉൾപ്പെടെ യു.ഡി.എഫിന് അഞ്ചും, ബി.ജെ.പിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഈ ഞായറാഴ്ചയാണ് […]
Read more

പാലാ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദവുമായി മായ രാഹുൽ; യുഡിഎഫ് പ്രതിസന്ധിയിൽ

കോട്ടയം : നഗരസഭാ ഭരണമുറപ്പിക്കാൻ സ്വതന്ത്രരുടെ പിന്തുണ തേടുന്ന യു.ഡി.എഫിന് വെല്ലുവിളിയായി കോൺഗ്രസ് വിമത മായ രാഹുലിന്റെ അവകാശവാദം. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തിന് തനിക്കും അർഹതയുണ്ടെന്നും ആദ്യ ടേമിൽ തന്നെ ഈ പദവി വേണമെന്നും മായ രാഹുൽ വ്യക്തമാക്കി. ഇക്കാര്യം അവർ യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് സ്വതന്ത്രരിൽ ഒരാളായ മായയുടെ നിലപാട് കേവല ഭൂരിപക്ഷത്തിനായി നെട്ടോട്ടമോടുന്ന യു.ഡി.എഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുൻ സി.പി.എം അംഗം ബിനു പുളിക്കാക്കണ്ടം, മകൾ ദിയ, സഹോദരൻ […]
Read more

പാലായിൽ സ്വതന്ത്രരുടെ കടുത്ത ഉപാധികൾ തള്ളി ഇരുമുന്നണികളും; എൽഡിഎഫ് ഭരണത്തിന് സാധ്യത

കോട്ടയം : നഗരസഭാ ഭരണസാരഥ്യത്തിനായി സ്വതന്ത്ര കൂട്ടായ്മ മുന്നോട്ടുവെച്ച വൻ ഡിമാന്റുകൾ ഇരുമുന്നണികളും തള്ളിയതോടെ പാലാ നഗരസഭയിൽ രാഷ്ട്രീയ ചിത്രം മാറുന്നു. ബിനു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയില്ലാതെ തന്നെ കൗൺസിൽ രൂപീകരണവുമായി മുന്നോട്ടുപോവാനാണ് എൽഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങളുടെ നീക്കം. ഇതോടെ പാലാ നഗരസഭയിൽ എൽഡിഎഫ് കൗൺസിൽ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത തെളിഞ്ഞു. സ്വതന്ത്ര കൂട്ടായ്മയിലെ കൗൺസിലർമാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന കർക്കശ നിലപാടിലാണ് മുന്നണി നേതാക്കൾ. ബിനു പുളിക്കകണ്ടത്തിന്റെ മകൾക്ക് ചെയർപേഴ്സൺ സ്ഥാനവും, സഹോദരന്മാരിൽ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയത്ത് എൽഡിഎഫിന് തിരിച്ചടി, കരുത്തറിയിച്ച് കേരള കോൺഗ്രസ് (എം)

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോൾ എൽഡിഎഫിന് നേരിട്ടത് കനത്ത തിരിച്ചടി. എന്നാൽ മുന്നണിയിലുണ്ടായ ഈ തളർച്ചയ്ക്കിടയിലും സീറ്റുകൾ വർദ്ധിപ്പിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് (എം). എൽഡിഎഫിലെ മറ്റു പ്രധാന കക്ഷികൾക്കെല്ലാം സീറ്റുകൾ നഷ്ടമായപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള കോൺഗ്രസിന് സാധിച്ചു. കോട്ടയം നഗരസഭയിൽ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന പാർട്ടി, ഇത്തവണ അത് രണ്ടായി ഉയർത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ […]
Read more

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; മുന്നണി തീരുമാനം ഉടനുണ്ടാകും

കോട്ടയം: രാമപുരം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കെ.കെ. ശാന്താറാം ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക മുന്നണി തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇത് നാലാം തവണയാണ് ശാന്താറാം പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. രാമപുരം ജി.വി. വാർഡിൽ നിന്നാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ശാന്താറാമിന്റെ അനുഭവസമ്പത്തും ജനപിന്തുണയും കണക്കിലെടുത്താണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന വിവരം.
Read more
Advertisement
WhiteswanTV Footer