Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LDF and UDF

പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്; ഇതുവരെ ലഭിച്ചത് 2651 നാമനിർദേശ പത്രികകൾ

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കാനിരിക്കെ, കോട്ടയം ജില്ലയിൽ ഇതുവരെ ലഭിച്ചത് 2651 പത്രികകൾ. വ്യാഴാഴ്ച ഒറ്റ ദിവസം മാത്രം 1441 പത്രികകളാണ് ജില്ലയിലെ വിവിധ വരണാധികാരികൾക്ക് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 108 സെറ്റ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള മത്സരത്തിനായി ആകെ 59 പേർ ഇതുവരെ 108 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഇതിൽ വ്യാഴാഴ്ച മാത്രം 35 പേർ 66 സെറ്റ് പത്രികകൾ നൽകി. അവസാന ദിവസമായ ഇന്ന് […]
Read more

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റു വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ്; യു.ഡി.എഫിൽ തർക്കം തുടരുന്നു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാക്കി. എന്നാൽ, ഘടകകക്ഷി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും. അതേസമയം, യു.ഡി.എഫിൽ പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റ് വിഭജനം തർക്കങ്ങളെ തുടർന്ന് എങ്ങുമെത്താതെ നീളുകയാണ്. കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ് (മാണി) ഗ്രൂപ്പിന് നൽകിയ പത്തു സീറ്റിൽ ഒന്ന് സ്വതന്ത്ര ചിഹ്നത്തിൽ […]
Read more

പാമ്പാടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു യു.ഡി.എഫ്. 20 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നേതൃത്വം. മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ ഇവരാണ് ഗ്രാമറ്റം – സൂസൻ കുരുവിള, കുന്നേൽപീടിക – രഞ്ജു കെ. രാജു, പൊന്നപ്പൻ സിറ്റി – ആശാ സുനിൽ, കാട്ടാംകുന്ന് – ഏലിയാമ്മ ആന്റണി, താന്നിമറ്റം – ഷീല മാത്യു, പോരാളൂർ – ഷേർളി തര്യൻ, ചെവിക്കുന്ന് – […]
Read more

എംഎൽഎ ആകാൻ ശ്രമം നടന്നില്ല; ഇനി നഗരസഭ കൗൺസിലർ

കോട്ടയം: എൻസിപി (ശരദ് പവാർ വിഭാഗം) നേതാവും നിലവിൽ കേരള ഫോറസ്റ്റ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎഫ്ഡിസി) ചെയർമാനുമായ ലതിക സുഭാഷ് കോട്ടയം നഗരസഭയിലെ 48-ാം വാർഡായ തിരുനക്കര വാർഡിൽ എൽഡിഎഫ് (ഇടത് ജനാധിപത്യ മുന്നണി) സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും, കോൺഗ്രസിലെ സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് തല മുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധത്തിലൂടെയും ദേശീയ ശ്രദ്ധ നേടിയ നേതാവാണ് ലതിക സുഭാഷ്. കോട്ടയം സ്വദേശിയായ അവർ കെഎസ്‌യുവിലൂടെ […]
Read more

യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ റെഡി; ചുക്കാൻ പിടിക്കാൻ കെ സി

ആലപ്പുഴ : നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥത്തിൽ ഏകദേശധാരണയായി. മുൻ ചെയർമാൻ തോമസ് ജോസഫ് മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് ജി മനോജ് കുമാർ എന്നിവർ മത്സര രംഗത്ത് ഉണ്ടാകില്ല. മുസ്ലീംലീഗിന് 6 സീറ്റ് നൽകും സിവിൽ സ്റ്റേഷൻ വാർഡിൽ മുസ്ലിം ലീഗ് നേതാവ് എ എം നൗഫൽ മത്സരംഗത്ത് ഉണ്ടാവും ആലിശ്ശേരി വാർഡിൽ നാസിയ ടീച്ചർ,വലിയ മരംവാർഡ് ഷംനാ മൻസൂർ,സ്റ്റേഡിയം വാർഡ് ഷീജ പിയു, വലിയകുളം സജിന ജമാൽ,ബീച്ച് വാർഡ് മോളി ജേക്കബ്, റെയിൽവേ […]
Read more

ഏറ്റുമാനൂരിൽ ‘കൈ’ വിട്ട് ‘രണ്ടില’യിലേക്ക്! കോൺഗ്രസ് വിട്ട് പ്രമുഖ നേതാക്കൾ മാണി ഗ്രൂപ്പിൽ

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് (ഐ) -ൽ വൻ പ്രതിസന്ധി. ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) -ൽ ചേർന്നു. സിബി തടത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി. സണ്ണി നായത്തു പറമ്പിൽ  കോൺഗ്രസ് വാർഡ് സെക്രട്ടറി.സൂസ്സൻ തോമസ് മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ‌ണുമായിരുന്നു. കോൺഗ്രസ് അംഗങ്ങളായ തങ്കച്ചൻ കാക്കനാട്ടുകാലായിൽ, […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കിയെങ്കിലും മുന്നണിയിലും യു.ഡി.എഫിലും സീറ്റിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ തുടരുന്നു. സീറ്റുവിഭജനം: കേരള കോൺഗ്രസ് (എം) – 10, സി.പി.എം. – 9, സി.പി.ഐ. – 4 എന്നിങ്ങനെയാണ് സീറ്റ് ധാരണ.സ്വതന്ത്ര നീക്കം: ഒരു സീറ്റിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ സി.പി.എം., കേരള കോൺഗ്രസിനോട് (എം) നിർദേശിച്ചു. വാകത്താനം സീറ്റ് വച്ചുമാറാൻ സി.പി.ഐ. തയ്യാറാകാത്തതിനാൽ അയർക്കുന്നത്താകും പൊതുസ്വതന്ത്ര സ്ഥാനാർത്ഥിക്ക് സാധ്യത. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും ശക്തിക്കനുസരിച്ച് […]
Read more

ആശാസമരത്തില്‍ പ്രതിഷേധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: ആശാപ്രവര്‍ത്തകരുടെ സമരത്തെ സി.പി.എം. തള്ളിപ്പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കോണ്‍ഗ്രസ് പാളയത്തിലേക്ക്. കുറവിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് പള്ളിയമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.എ. രവീന്ദ്രന്റെ ഭാര്യ സിന്ധു ആണ് യു.ഡി.എഫ്. പാനലില്‍ മത്സരിക്കുന്നത്. സി.ഐ.ടി.യു.വിന് കീഴിലുള്ള ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹിയും മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു സിന്ധു. തിരുവനന്തപുരത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ രാപകല്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന വിലക്ക് ലംഘിച്ച് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം സമരത്തില്‍ പങ്കെടുത്തിരുന്നു.കുറവിലങ്ങാടുനിന്നുള്ള ആശാപ്രവര്‍ത്തകരെ ഒമ്പത് തവണയാണ് സിന്ധു […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; ജോസ് കെ. മാണിക്ക് ആത്മവിശ്വാസം

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത് “കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി ആക്രമണം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. ഈ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച ക്രിയാത്മക നടപടികൾ ജനങ്ങൾക്കിടയിൽ ഗുണകരമായ സ്വാധീനം […]
Read more

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ LDF ഉം UDF ഉം പൂര്‍ണ്ണപരാജയം

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്. യുവാക്കള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നാണ് ബിജെപി നേതാവും, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ തുറന്നടിച്ചത്. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്കോ, രാജ്യങ്ങളിലേക്കോ യുവാക്കള്‍ക്ക് പോകേണ്ടി വരുന്നുവെന്നും ജാവദേക്കര്‍ പറഞ്ഞു. ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കവെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചാണ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞത്. ആ […]
Read more
Advertisement
WhiteswanTV Footer