Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: leader

ഡിസിസി മുൻ പ്രസിഡന്റ് ജയിംസ് പാന്തമാക്കലിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

കാസർഗോഡ്: അച്ചടക്കലംഘനം നടത്തിയ ഡിസിസി മുൻ വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലിനെ പാർടിയിൽ നിന്ന് സസ്പെൻ്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ജയിംസ് വാർത്താസമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നു. സ്ഥാനാർഥികളിൽ നിന്ന് പണം പിരിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സീറ്റ് നിർണയത്തിലെ വിയോജിപ്പിനെ തുടർന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതായും ജയിംസ് അറിയിച്ചിരുന്നു. നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന രൂപീകരിച്ചിരുന്നു. […]
Read more

പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണ് നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശശി തരൂർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖം വിവാദമായതോടെ അതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ശശി തരൂരിന്റെ വിവാദ അഭിമുഖം അദ്ദേഹം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് നല്‍കിയതാണെന്നാണ് മനസ്സിലാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . ഐക്യരാഷ്ട്രസഭയില്‍ നിന്നും വിട്ടു വന്ന സമയത്ത് തരൂരിനോട്, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂര്‍ പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ, […]
Read more

ഇടുക്കിയിലെ ഗുണ്ടാനേതാവിന്റെ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച വാക്കത്തി കണ്ടെത്തി

ഇടുക്കിയിൽ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച വാക്കത്തി കനാലിൽ നിന്ന് കണ്ടെത്തി.സാജന്‍റെ കൈ വെട്ടിയെടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അറസ്റ്റിലായ പ്രതികളിൽ ഒരാൾ പറഞ്ഞത്. ഫയർ‌സ്റ്റേഷൻ ഹൗസ് ഓഫിസർ ടി കെ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പൊലീസിനൊപ്പം ഒമ്പതംഗ സംഘമാണ് കനാലിൽ തെരച്ചിലിൽ നടത്തിയത്. കനാലിൽ നിന്ന് കാന്തം ഉപയോഗിച്ചാണ് പൊലീസ് വാക്കത്തി കണ്ടെത്തിയത്. കൂടാതെ പോലീസ് കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെ വിരലടയാളം ശേഖരിക്കുകയും ചെയ്യ്തു.അതിക്രൂരമായാണ് പ്രതികൾ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix