വഴിതെറ്റി മൺസൂൺ; ജൂണിൽ പെയ്ത മഴയിൽ 64% കുറവ്
ന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും മഴ മാറി നിൽക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട ആകെ മഴയിൽ 64 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്ത് രാജ്യം മുഴുവൻ വ്യാപിച്ച് സജീവമാകേണ്ട കാലവർഷം നിലവിൽ അതീവ ദുർബലമാണ്. രാജ്യത്തെ പ്രധാന ജലസംഭരണികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നു നിൽക്കുന്നതും ആശങ്കയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷക്കാറ്റിനെ കരയിലേക്ക് നയിക്കാൻ പാകത്തിലുള്ള […]
Read more

