Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Listin Stephen

പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിൽ ഇന്ത്യയിലെ 29-ാമത് ഡോൾബി അറ്റ്‌മോസ് തിയേറ്റർ മിക്സ് ഫെസിലിറ്റിയുടെ ലോഞ്ച് ആണ് ചിങ്ങം 1ന് നടന്നത്. ഈ അത്യാധുനിക സൗകര്യം, പ്രേക്ഷകർക്ക് മനോഹരമായ ശ്രവ്യാനുഭവവും ദൃശ്യാനുഭവത്തിന് കൂടുതൽ ജീവൻ പകരാനും സഹായിക്കും. ഓരോ ഫ്രെയിമും അത് ആവശ്യപ്പെടുന്ന രീതിയിൽ കൂടുതൽ മനോഹരമായും ഓരോ വികാരവും കൂടുതൽ ആഴത്തിലും അനുഭവിക്കാൻ കഴിയും. […]
Read more

‘എന്തുകൊണ്ട് സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നില്ല’; മറുപടിയുമായി ലിസ്റ്റിൻ

കൊച്ചി: മാസംതോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന നിര്‍ത്തി എന്ന ചോദ്യത്തിന് മറുപടിയുമായി നിയുക്ത സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍. കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. അതിനാലാണ് കഴിഞ്ഞ കമ്മിറ്റി തന്നെ അത് അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലിസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് മുതല്‍ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ‘കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്. […]
Read more

സാന്ദ്ര തോമസിന്‍റേത് ‘ഷോ’; വിമർശിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാന്ദ്ര തോമസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ മത്സരിക്കരുതെന്ന് പറയുന്നത് നിയമാവലി ആണെന്നും ലിസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സാന്ദ്ര പറയുന്ന കാര്യങ്ങൾ നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കും ഉണ്ടെന്നും താന്‍ അത് തെളിയിക്കുമെന്നും ലിസ്റ്റിൻ പറഞ്ഞു. “സാന്ദ്രയുടേത് വെറും ഷോ ആണ്. ആദ്യം അസോസിയേഷനിലേക്ക് പർദ്ദ ധരിച്ച് എത്തി, രണ്ടാമത് വന്നപ്പോൾ എന്താ പർദ്ദ കിട്ടിയില്ലേ? […]
Read more

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി സാന്ദ്ര തന്നെ അപമാനിക്കുന്നുവെന്ന് കാണിച്ചാണ് കേസ് നൽകിയിരിക്കുന്നത്. രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ലിസ്റ്റിൻ മറ്റു പല സിനിമകൾക്കും പലിശയ്ക്കു […]
Read more

‘പ്രിന്‍സ് ആന്‍റ് ഫാമിലി’ക്ക് റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ; അനുഭവം പറഞ്ഞ് ലിസ്റ്റിന്‍

കൊച്ചി: ദിലീപിന്‍റെ 150ാം ചിത്രം എന്ന വിശേഷണത്തോടെയാണ് ‘പ്രിന്‍സ് ആന്‍റ് ഫാമിലി’ തീയറ്ററില്‍ എത്തിയത്. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.‘പ്രിന്‍സ് ആന്‍റ് ഫാമിലി’ ഇറങ്ങിയ ദിനത്തില്‍ തന്നെ യൂട്യൂബറായ അശ്വന്ത് കോക്ക് ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് നല്‍കിയത്. […]
Read more

ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍; വെളിപ്പെടുത്തി ധ്യാന്‍ ശ്രീനിവാസന്‍

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആ തെറ്റ് ഇനിയും ആവര്‍ത്തിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ലിസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ‘ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍’ താനാണെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രമായിരുന്നു ഈ ആരോപണങ്ങളെന്നും ആ നടൻ താനാണോ എന്നു ചോദിച്ച് പലരും വിളിച്ചിരുന്നുവെന്നും ധ്യാൻ വെളിപ്പെടുത്തി. പ്രിൻസ് […]
Read more

ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ട്; ലിസ്റ്റിന്റെ പ്രസ്താവനക്ക് പിന്നാലെ പ്രമുഖ നടനെ തിരഞ്ഞ് മാധ്യമങ്ങള്‍

കൊച്ചി: മലയാള സിനിമയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ആ നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. കൊച്ചിയില്‍ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിനിടയിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. ”മലയാളസിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിലേക്ക് ഇന്നു […]
Read more

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: മലയാള സിനിമ മേഖലയില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന തീരുമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ എടുത്തിട്ടുണ്ടെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. അതേസമയം ഇതില്‍ ജനറല്‍ ബോഡി യോഗം ചേരാതെ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ മറുപടി നല്‍കിയതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. സിനിമ താരങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer