Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഗുരുവായൂരിൽ ആകാംഷ നിറഞ്ഞ കാത്തിരിപ്പ്

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലഎണ്ണൽ ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ആകാംഷയോടെ കാത്തുനിൽക്കുന്ന പ്രവർത്തകരെയും ക്രമസമാധാനം ഉറപ്പാക്കാൻ സജ്ജമായി നിൽക്കുന്ന പോലീസ് സന്നാഹത്തെയും ഗുരുവായൂർ ടൗൺഹാളിന് മുന്നിൽ കാണാം. ഗുരുവായൂർ നഗരസഭയിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. രാവിലെ എട്ട് മണിയോടെ ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുകയും തുടർന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളുടെ എണ്ണലിലേക്ക് കടക്കുകയും ചെയ്യും. ഗുരുവായൂരിൽ രണ്ട് വോട്ടെണൽ കേന്ദ്രങ്ങളാണ് ഉള്ളത് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലും ടൌൺ ഹാളിലും.
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയില്‍ 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ

മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ വോട്ടെണ്ണലിനായി 28 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ഒരു കേന്ദ്രവുമാണ് പ്രവര്‍ത്തിക്കുക.ബ്ലോക്ക് –  വോട്ടെണ്ണല്‍ കേന്ദ്രം-  പഞ്ചായത്ത് 1. നിലമ്പൂര്‍ ബ്ലോക്ക്-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വഴിക്കടവ് പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍) 2. കൊണ്ടോട്ടി ബ്ലോക്ക് –  […]
Read more

ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടത്ത് വോട്ട് ബഹിഷ്കരണം

മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം വാർഡിൽ ആദിവാസികളുടെ വോട്ട് ബഹിഷ്കരണം. ഇതിനെ തുടർന്ന് പോളിങ് 69.21 ശതമാനത്തിൽ ഒതുങ്ങി.ചാലിയാർ പഞ്ചായത്തിലെ പതിനാറാം വാർഡായ പെരുമ്പാടത്താണ് ഭൂമിപ്രശ്ന‌വുമായി ബന്ധപ്പെട്ട് പെരുവമ്പാടം നഗറിലെ കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ചത്. വർഷങ്ങളായി സ്ഥലപരിമിതിമൂലം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് അധികൃതരുടെ ഉറപ്പല്ലാതെ ഭൂമി ലഭിക്കാത്ത സാഹചര്യത്തിൽ വോട്ട് ബഹിഷ്കരണം അറിയിച്ച് കുടുംബങ്ങൾ ബോർഡുകൾ സ്ഥാപിച്ചിരുന്നു. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും പലതവണ ഇവരോട് വോട്ട് ബഹിഷ്കരണത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബഹിഷ്കരണത്തിൽ വോട്ടർമാർ ഉറച്ചുനിന്നതാണ് പോളിങ്ങിൽ കുറവിന് ഇടയാക്കിയത്. […]
Read more

ജില്ലാ പഞ്ചായത്ത് ഏറ്റവും കൂടുതൽ പോളിംഗ് അരീക്കോട് ഡിവിഷനിൽ

മലപ്പുറം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് അരീക്കോട് ഡിവിഷനിൽ (82.75%). യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിലെ ജബ്ബാർ ഹാജിയും എൽഡിഎഫിന് വേണ്ടി ആർ ജെ ഡിലെ ഫസലുൽ ഹഖ് ആണ് മത്സരിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥാനം ജനറലാണ് മുസ്ലിം ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ച എങ്കിലും ജബ്ബാർ ഹാജിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലാണ്. അത് ഏറെക്കുറെ ഉറപ്പാണ്. മുസ്ലിംലീഗിലെ ഒരു വിഭാഗം ജബ്ബാർ ഹാജിക്ക് വോട്ട് ചെയ്യരുതെന്ന് കാണിച്ചു സാമൂഹ്യ മാധ്യമങ്ങൾ അടക്കം വ്യാപക പ്രചരണം […]
Read more

ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും

തൃശൂർ: തെരഞ്ഞെടുപ്പ് ഫലമറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍.ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും, എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നു എന്‍ഡിഎ നേതാക്കളും അവകാശപ്പെടുന്നു.ചാലക്കുടി നഗരസഭയില്‍ 22 മുതല്‍ 26 സീറ്റുകള്‍ വരെ നേടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവാകാശവാദം. എന്നാല്‍ ശക്തമായി തിരിച്ചു വരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. മേലൂര്‍,കൊരട്ടി ,കാടുകുറ്റി, പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് ശക്തമായ മത്സരമാണ് […]
Read more

യുഡിഎഫ് പ്രവർത്തകന് കല്ലേറിൽ ഗുരുതര പരിക്ക്; 6 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് : തിരഞ്ഞെടുപ്പിന്റെ തലേരാത്രിയുണ്ടായ സംഘർഷത്തിനിടയ്ക്ക് കല്ലേറുകൊണ്ട് യുഡിഎഫ് പ്രവർത്തകന് ഗുരുതരപരിക്ക്. പറളി കിണാവല്ലൂർ മനയ്ക്കമ്പാടം കോട്ടയ്ക്കൽ മുഹമ്മദ് അജ്മലിനാണ് പരിക്കേറ്റത്. സംഭവത്തിൽ കൊടുന്തിരപ്പുള്ളി സ്വദേശികളായ രാജു (67), ശിവപ്രകാശ് (48), പ്രകാശൻ (48), രാജേഷ് കുമാർ (41), വിനോദ് (37), ഹരിപ്രകാശ് (18) എന്നിവരെ പാലക്കാട് നോർത്ത് പോലീസ് അറസ്റ്റുചെയ്തു. പത്തോളം ബിജെപി പ്രവർത്തകർ സംഘംചേർന്ന് ആക്രമിക്കയായിരുന്നെന്ന് പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കല്ലേറിൽ മുഹമ്മദ് അജ്മലിന്റെ വലതുകണ്ണിലും മൂക്കിലുമാണ് ഗുരുതര […]
Read more

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് കോര്‍പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം. ബ്ലോക്കുകളിലെ […]
Read more

പതിനൊന്നു മണിയോടെ ഫലമറിയാം; വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍

കോഴിക്കോട് : വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം ഏറെക്കുറെ പൂര്‍ണമായി അറിയാനാവും. പതിനൊന്നു മണിയോടെ ചിത്രം തെളിയും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടേയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ബ്ലോക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് പ്രത്യേകം ഹാളുകളിലാണ് വോട്ടെണ്ണല്‍. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ മേശകളില്‍ […]
Read more

നഗരസഭയിലേക്ക് വോട്ടെടുപ്പ് നടന്ന കമ്മ്യൂണിറ്റി ഹാളിന്റെ പേരിനെ  ചൊല്ലി തര്‍ക്കം

തൃശ്ശൂർ: വോട്ടെടുപ്പ് നടക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പേരിനെ  ചൊല്ലി തര്‍ക്കം ഒടുവില്‍ പേര് വെള്ള തുണി കൊണ്ട് മറച്ച് വെച്ചത് വലിയ പ്രതിക്ഷേധത്തിന് കാരണമായി. യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭ നവീകരണം പൂര്‍ത്തിയാക്കിയ ഉറുമ്പന്‍ കുന്ന് കമ്മ്യൂണിറ്റി ഹാള്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത്‌പ്പോള്‍ സിപിഎമ്മിന്റെ എക്കാലത്തേയും ജനകീയനായ നേതാവായ  പിഎം. ശ്രീധരന്‍ മെമ്മോറിയല്‍ ഹാള്‍ എന്ന് നാമകരണം ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മക്കള്‍ അജ്ഞന ശ്രീധരന്‍ ഈ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഹാളിന്റെ […]
Read more

പോളിംഗ് ബൂത്തിൽ കയറി യുഡിഎഫ് ഏജന്റുമാരെ ആക്രമിച്ച കേസിൽ 7 പേർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ്: പോളിംഗ് ബൂത്തിൽഅതിക്രമിച്ചു കയറി യു.ഡിഎഫ് ഏജൻ്റുമാരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിലിക്കോട് പഞ്ചായത്തിലെ കരക്കേരു സ്മാർട്ട് അംഗണവാടി ബൂത്തിലെ യുഡിഎഫ് ഏജന്റ് ചന്തേര പട്ടേൽ ഹൗസിലെ എം -ടി.പി നിസാമുദ്ദീൻ ഉൾപ്പെടെ രണ്ടു പേരെ യാണ് ആക്രമിച്ചത്. ഇടതുമുന്നണി പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ വന്നതിനെ ചലഞ്ച് ചെയ്ത വിരോധത്തിനാണ് അക്രമമെന്നാണ് പരാതി. മുഖത്തടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. വീതു കുന്നിലെ പ്രദീപ്,ആദിത്യൻ,തോട്ടം ഗേറ്റിലെ രജീഷ്,പിലിക്കോട്ടെ അജയൻ, കരക്കേരുവിലെ പവിത്രൻ,പടോളി രാജു,വീതുകുന്നിലെ വിഷ്ണു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix