Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

കോട്ടയം ജില്ലയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി; നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള എല്ലാ ക്രമീകരണങ്ങളും കോട്ടയം ജില്ലയിൽ പൂർത്തിയായി. നാളെ (ശനിയാഴ്ച, ഡിസംബർ 13) രാവിലെ 8 മണിക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. കൂടാതെ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ ഒരു ഡിവിഷന് ഒന്നുവീതം 23 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ രാവിലെ 7 മണിക്ക് വോട്ടെണ്ണൽ ഹാളുകളിലേക്ക് […]
Read more

യുപിയിൽനിന്ന് കേരളത്തിനായി കന്നിവോട്ട്

കോഴിക്കോട്: തൊഴിലിനും ജീവിതത്തിനും മികച്ച സാഹചര്യമൊരുക്കിത്തന്ന കേരളത്തിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിൻ്റെ ചാരിതാർഥ്യത്തിലാണ് ഉത്തർ പ്രദേശിൽനിന്നുള്ള ബിനേഷ് കുമാറും ഭാര്യ സുമനും. നീണ്ട പതിനാറ് വർഷത്തെ കേരള ജീവിതത്തിനിടയിൽ ഇരുവരും ആദ്യമായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കോർപ്പറേഷൻ കൊളത്തറ 44-ാം ഡിവിഷനിലെ റഹ്മാൻ ബസാർ ടി.എം. മദ്രസ ബൂത്തിലാണ് ദമ്പതിമാർ കന്നിവോട്ട് ചെയ്തത്. വോട്ട് ചെയ്തശേഷം ഇരുവരും എൽ.ഡി.എഫ്. സ്ഥാനാർഥി ഇ. ആദം മാലിക്കിനെ നേരിൽക്കണ്ട് നന്ദി അറിയിച്ചാണ് മടങ്ങിയത്.​വർഷങ്ങൾ കേരളത്തിൽ ജീവിച്ചിട്ടും […]
Read more

ജനവിധി നാളെ; പൂർണഫലം ഉച്ചയോടെ അറിയാം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇനി ആകാംക്ഷയുടെ 24 മണിക്കൂർ മാത്രം. വോട്ടെണ്ണൽ നാളെ (ശനിയാഴ്ച) രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകൾ 8.15 ഓടെ ലഭിച്ചുതുടങ്ങും.കുറവ് വാർഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒമ്പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവൻ പഞ്ചായത്തുകളുടെയും പൂർണ്ണ ഫലം ലഭ്യമാകും. വോട്ടെണ്ണൽ നടപടിക്രമങ്ങൾ എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ നില തത്സമയം സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ട്രെൻഡ് (Trend) […]
Read more

തെരെഞ്ഞടുപ്പ് ഡ്യൂട്ടിക്ക് പോയ സംഘം കാട്ടാനക്ക് മുന്നിൽപ്പെട്ടു

പാലക്കാട്: നെല്ലിയാമ്പതി പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴിയിൽ തെരെഞ്ഞടുപ്പ് ഡ്യൂട്ടിക്കായി പോയ സംഘത്തിന് കാട്ടാനയുടെ നേരിൽക്കാണൽ അനുഭവിക്കേണ്ടിവന്നു. സാന്ദ്രമായ കാട്ടുവഴിയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട കാട്ടാനയെ കണ്ടപ്പോൾ ഉദ്യോഗസ്ഥർ ഭീതിയിൽപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് നെല്ലിയാമ്പതി വില്ലേജ് ഓഫിസും വനംവകുപ്പും സ്ഥലത്തെത്തി സംഘത്തെ സുരക്ഷിതമായി മാറ്റിക്കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണസാധ്യത ഉയർന്നതിനാൽ മറ്റ് ബൂത്തുകളിലേക്കും അധിക സുരക്ഷ ഏർപ്പെടുത്തി. രാത്രിയിലാണ് സംഭവം ഉണ്ടായത്. സെക്കൻഡ്‌ ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ബൂട്ടുകളിലേക്ക് പരിശോധന നടത്തുന്നതിനിടയിലാണ് സംഘം കാട്ടാനയ്ക്ക് മുന്നിൽപെട്ടത്. വലിയ അപകടം ഒഴിവായി.
Read more

തിരഞ്ഞെടുപ്പ് ഫലമറിയാൻ കലക്ടറേറ്റിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്റർ ഒരുക്കി

കാസർഗോഡ് : മാധ്യമപ്രവർത്തകർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ കലക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇൻഫർമേഷൻ വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും നേതൃത്വത്തിൽ മീഡിയ സെൻറർ ഒരുക്കി . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്ന വോട്ടെണ്ണൽ പുരോഗതി, വിജയ ഫലം തുടങ്ങിയവ തൽസമയം അറിയിക്കുന്നതിന് സംവിധാനം സെൻ്ററിൽ ഏർപ്പെടുത്തും . എൻ ഐ സി ട്രെൻഡ് സംവിധാനം ഉപയോഗിച്ചാണ് തൽസമയം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുക
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി: ജില്ലാ കളക്ടർ

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയിൽ വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച ഓരോരുത്തർക്കും കളക്ടർ കെ. ഇമ്പശേഖർ നന്ദി രേഖപ്പെടുത്തി. സമ്മതിദായകർ, സ്ഥാനാർത്ഥികൾ, വരണാധികാരികൾ, പ്രിസൈഡിങ് -പോളിംഗ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പോളിംഗ് ഏജൻറ് മാർ, മാധ്യമപ്രവർത്തകർ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ, കുടുംബശ്രീ – ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർക്കാണ് നന്ദി അറിയിച്ചത്. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയാണ് ജില്ലാ കളക്ടർ. തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ കർമ്മനിരതരായി പ്രവർത്തിച്ച ജില്ലാ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ ഉടൻ നീക്കണം: തിരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ, സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കർശന നിർദേശം നൽകി. വോട്ടെടുപ്പ് പൂർത്തിയായതോടെ പൊതു ഇടങ്ങൾ പഴയ സ്ഥിതിയിലേക്ക് മാറ്റുന്നതിന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നീക്കം ചെയ്യാത്തപക്ഷം ചെലവ് സ്ഥാനാർഥിയിൽ നിന്ന് ഈടാക്കും നിർദ്ദേശം പാലിക്കാതെ പൊതുസ്ഥലങ്ങളിൽ അവശേഷിക്കുന്ന പ്രചാരണ സാമഗ്രികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ മുൻകൈയെടുത്ത് നീക്കം ചെയ്യുന്നതാണെന്ന് […]
Read more

കാസർഗോഡ് പോളിംഗ് 74.89 %; കൂടുതൽ നീലേശ്വരത്ത്

കാസർഗോഡ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ 74.89 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 111 21 90 മാരിൽ 83 2894 പേർ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും വനിതകളാണ്. 375959 പുരുഷന്മാരും വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ രണ്ടുപേർ ട്രാൻസ്ജെന്റർ വോട്ടർമാരാണ്. ജില്ലയിൽ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്‌ത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്, 78.36 ശതമാനം. ഏറ്റവും കുറവ് കാസർകോട് മുനിസിപ്പാലിറ്റിയിൽ – 67.99 ശതമാനം. കാഞ്ഞങ്ങാട് […]
Read more

വോട്ട് ചെയ്യാൻ ചങ്ങാടം തുഴഞ്ഞ് ഒരു കുടുംബം

പാലക്കാട്: മംഗലം ഡാം അട്ടവാടി പ്രദേശത്ത് വോട്ട് ചെയ്യാനെത്തിയ ഒരു കുടുംബം ഇന്ന് രാവിലെ ചങ്ങാടം തുഴഞ്ഞാണ് മറുകരയിലെത്തിയത്. വർഷങ്ങളായി പാലമില്ലാത്ത ഈ കടവിൽ ജനങ്ങൾക്കുള്ള ദുരിതം ഇന്നും തുടരുകയാണ്. വണ്ടാഴി പഞ്ചായത്തിന്റെയും ആലത്തൂർ നിയോജകമണ്ഡലത്തിന്റെയും പരിധിയിൽ വരുന്നതാണ് ഈ സ്ഥലം പാലമില്ലാത്തതിനാൽ കുട്ടികളും വിദ്യാർത്ഥികളും ജോലിക്കുപോകുന്നവർ മേഖലയിൽമേഖലയിലെ ജനങ്ങൾ ദിനംപ്രതി ഈ ചങ്ങാടത്തെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. മഴക്കാലത്ത് പുഴയുടെ ജലനിരപ്പ് ഉയരുമ്പോൾ ഈ യാത്ര അതീവ അപകടകരമാകാറുണ്ട്. എങ്കിലും വേറൊരു മാർഗ്ഗമില്ലാത്തതിനാൽ എല്ലാവരും നിർബന്ധിതരായി […]
Read more

പാലക്കാട് ജില്ലയിൽ 76.09% വോട്ടിംഗ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ വ്യാപകമായ ജനപങ്കാളിത്തമാണ് ഇന്നത്തെ വോട്ടെടുപ്പിൽ രേഖപ്പെട്ടത്. വൈകുന്നേരം 7.05 വരെ ലഭ്യമായ കണക്കുകൾ പ്രകാരം ജില്ലയിൽ 76.09 ശതമാനം വോട്ടിംഗ് നടന്നു. ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്ത 24,33,390 വോട്ടർമാരിൽ വൻപേരാണ് ഇന്ന് വോട്ട് ചെയ്യാനെത്തിയത്. ഇതുവരെ 18,51,534 പേർ വോട്ടുചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ 8,69,142 പുരുഷന്മാരും 9,82,384 സ്ത്രീകളും 8 മൂന്നാം ലിംഗത്തിലുള്ളവരുമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സമാധാനപരവും ക്രമബദ്ധവുമായ അന്തരീക്ഷത്തിലാണ് മുഴുവൻ വോട്ടെടുപ്പും നടന്നതെന്ന് അധികാരികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix