Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്

തൃശ്ശൂർ: ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്. എല്ലാ ബൂത്തുകളിലും സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ചുരുക്കം ചില സ്ഥലങ്ങളില്‍ വോട്ടിംങ്ങ് മെഷിന്‍ തകരാറിലായെങ്കിലും കേടുപാടുകള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിരുന്നെങ്കിലും  നോര്‍ത്ത് ചാലക്കുടി പള്ളിയിലെ നഗരസഭ വാര്‍ഡ് 11 ല്‍ മെഷിന്‍ പല തവണ തകരാറിലായത് അവിടെ വലിയ തിരക്കിന് കാരണമായി. ചാലക്കുടി ബോയ്‌സ് ഹൈസ്‌ക്കുളിലെ വാര്‍ഡ് 25 പോളിംങ്ങ് സ്റ്റേഷന്‍ വളരെ പതുക്കെ വോട്ടെടുപ്പ് നടന്നത് മുലം വോട്ട് ചെയാതെ പല ആളുകള്‍ പോയതായി പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തെ […]
Read more

മികച്ച പോളിങ്; വിശ്വാസം അർപ്പിച്ച് മുന്നണികൾ

കോഴിക്കോട് : മികച്ച പോളിങ് രേഖപ്പെടുത്തിയതിനാൽ കോഴിക്കോട് മുന്നണികൾ പ്രതീക്ഷയിലാണ്. ത്രികോണ മത്സരം നടന്ന വാർഡുകളിലെ പോളിങ് മുന്നണികൾക്ക് ചങ്കിടിപ്പേറ്റുന്നുണ്ടെങ്കിലും, പ്രതീക്ഷകൾ വാനോളമാണ്. കൂട്ടിയും, കിഴിച്ചും ഏതെങ്കിലും വോട്ടുകൾ ചോർന്നു പോയിട്ടുണ്ടോ എന്ന കണക്കുകൾ ഓരോ മുന്നണികളും ഇനി വരും മണിക്കൂറുകളിൽ പരിശോധിക്കും.
Read more

തൃക്കലങ്ങോട് പഞ്ചായത്തിൽ കനത്ത പോളിംഗ്; മിക്ക വാർഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തുകൾ സജീവമായി.​ പഞ്ചായത്തിലെ മിക്ക ബൂത്തുകൾക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിര കാണാം. ഭൂരിപക്ഷ വാർഡുകളിലും കടുത്ത മത്സരം നടക്കുന്നതിനാൽ, പരമാവധി വോട്ട് രേഖപ്പെടുത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകർ സുസജ്ജമായി രംഗത്തുണ്ട്.​​ പോളിംഗ് ശതമാനം ഉയർത്താനും ഓരോ വോട്ടും ഉറപ്പിക്കാനുമായി പാർട്ടി പ്രവർത്തകർ വാർഡുകളിൽ സജീവമായി പ്രവർത്തിക്കുന്നു. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്താൻ […]
Read more

പൊന്നാനിയിൽ മികച്ച പോളിംഗ്

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ മികച്ച പോളിംഗ്. പൊന്നാനി മുനിസിപ്പാലിറ്റിയിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉച്ച തിരിഞ്ഞ് 3:30 ആയപ്പോഴേക്കും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ 64.61% വും പെരുമ്പാടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ 61.4% വും പൊന്നാനി മുനിസിപ്പാലിറ്റി യിൽ 58.57 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊന്നാനിയിലെ പ്രമുഖ സിപിഎം നേതാവും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ടി എം […]
Read more

ഓമശ്ശേരിയിലെ കലാശക്കൊട്ടിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടയിൽ ഓമശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും പോലീസ് നിസ്സാംഗത വെടിയണമെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്‌ മാസ്റ്റർ. വിഷയത്തിൽ യുഡിഎഫ് ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. പിന്നിലെ ഉദ്ദേശം വ്യക്തമല്ല ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ട്. പോളിംഗ് കുറയ്ക്കുകയും ജനങ്ങളിൽ ഭീതിയുണ്ടാക്കുകയും ചെയ്യുകയായിരിക്കാം ഇതിനുപിന്നിലെ ലക്ഷ്യം. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തെരഞ്ഞെടുപ്പ് ദിനത്തിൽ അകറ്റി നിർത്താനുള്ള […]
Read more

“വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” അവസാന നിമിഷം വിളിച്ചു ചോദിച്ചു പ്രസൈഡിങ് ഓഫീസർ

തൃശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ പോലും ഒരു പേരും വോട്ടിംഗ് ഒഴിവാകാതിരിക്കാനായി പ്രസൈഡിങ് ഓഫീസർ ബൂത്തിലെ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന് വിളിച്ചു ചോദിച്ചു: “വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” വോട്ടിംഗ് സമയം അവസാനിക്കാൻ പോകുമ്പോഴും ചിലർ എത്തിയേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പ്രസിഡിങ് ഓഫീസറുടെ ഈ ഇടപെടൽ. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അവസാന നിമിഷം എത്തിയവരെ സഹായിക്കുകയായിരുന്നു.
Read more

പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ വോട്ടുകള്‍ രേഖപ്പെടുത്തി

തൃശ്ശൂർ: ചാലക്കുടി.പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ വോട്ടുകള്‍ രേഖപ്പെടുത്തി. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് എലിഞ്ഞിപ്ര സെന്റ് ആന്റണീസ്  യുപി സ്‌ക്കുളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സിനിമ താരവുമായ ദേവന്‍ ചാലക്കുടി നഗരസഭയില്‍ 22 കണ്ണംമ്പുഴ വാര്‍ഡില്‍ ചാലക്കുടി നിര്‍മ്മല കോളേജില്‍ വോട്ട് രേഖപ്പെടുത്തി. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ വി.ആര്‍.പുരം സ്‌ക്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മുപ്പതാം വാര്‍ഡ് കാരക്കുളത്ത് നാടിലെ സ്ഥാനാര്‍ത്ഥി കൂടിയാണ്.വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി ചാലക്കുടി നിര്‍മ്മല കോളേജിലും. മുന്‍ […]
Read more

മലപ്പുറം ജില്ലയിൽ ശക്തമായ പോളിംങ്; ജില്ലയിൽ 12.45 വരെ 46.49% വോട്ട് രേഖപ്പെടുത്തി താനൂരിൽ 35.32%

മലപ്പുറം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നപ്പോൾ സമ്മിശ്ര പ്രതികരണം. മുനിസിപ്പാലിറ്റികളിലെയും ബ്ലോക്കുകളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ മഞ്ചേരി നഗരസഭയിലാണ് ഏറ്റവും ഉയർന്ന ശതമാനം (41.35%) രേഖപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് തലത്തിൽ മലപ്പുറം (41.31%) മുന്നിട്ടുനിൽക്കുന്നു. നഗരസഭകളിലെ സ്ഥിതി മുനിസിപ്പാലിറ്റികളിൽ മഞ്ചേരിക്ക് തൊട്ടുപിന്നിലായി വളാഞ്ചേരിയാണ് (38.91%) മികച്ച പ്രകടനം കാഴ്ചവെച്ചത്. മലപ്പുറം നഗരസഭയിൽ 37.61 ശതമാനവും താനൂരിൽ 35.32 ശതമാനവും രേഖപ്പെടുത്തി. എന്നാൽ പൊന്നാനി (30.39%), കൊണ്ടോട്ടി (30.95%) നഗരസഭകളിലാണ് ഏറ്റവും കുറഞ്ഞ പങ്കാളിത്തം കാണിക്കുന്നത്. തിരൂർ […]
Read more

യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി

പാലക്കാട്: വടക്കഞ്ചേരിവണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിതയെ സിപിഎം പ്രവർത്തകർ വീട്ടില് കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിക്കായിരുന്നു സംഭവം. സജിതയുടെ ഭർത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർഥിയും പ്രവർത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായി യുഡിഎഫ് പ്രവർത്തകർ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞിന് […]
Read more

ബസുകൾക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: ബസുകൾ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയതോടെ ശരിക്കും വലഞ്ഞത് യാത്രക്കാർ. ചൊവ്വാഴ്ച മുതൽ നഗരത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെയും കൊണ്ട് വോട്ടിംഗ് സാമഗ്രികൾ സൂക്ഷിച്ച കേന്ദ്രങ്ങളിലേക്ക് പോയി തുടങ്ങിയിരുന്നു. ഇന്നലെയും ഇത് തന്നെയായിരുന്നു അവസ്ഥ. സിറ്റി ബസുകളും ലൈൻ ബസുകളും ഇലക്ഷൻ ഓട്ടം നടത്തിയപ്പോൾ പാവപ്പെട്ട യാത്രക്കാർ കഷ്ടത്തിലായി. മുന്നറിയിപ്പില്ലാതെ ട്രിപ്പുകൾ കട്ട് ചെയ്യപ്പെട്ടതോടെ പലരും കൃത്യസമയത്ത് വീടുകളിലെത്താൻ പാടുപെട്ടു. മുന്നറിയിപ്പില്ലാതെ ബസുകൾ സർവീസ് നിർത്തിയപ്പോൾ മിന്നൽ ഹർത്താൽ അവസ്ഥയിലായി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix