Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓമശ്ശേരിയിലെ കലാശക്കൊട്ടിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടയിൽ ഓമശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും പോലീസ് നിസ്സാംഗത വെടിയണമെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്‌ മാസ്റ്റർ.

വിഷയത്തിൽ യുഡിഎഫ് ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. പിന്നിലെ ഉദ്ദേശം വ്യക്തമല്ല ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ട്. പോളിംഗ് കുറയ്ക്കുകയും ജനങ്ങളിൽ ഭീതിയുണ്ടാക്കുകയും ചെയ്യുകയായിരിക്കാം ഇതിനുപിന്നിലെ ലക്ഷ്യം. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തെരഞ്ഞെടുപ്പ് ദിനത്തിൽ അകറ്റി നിർത്താനുള്ള സിപിഎം ശ്രമമാണിത്.

അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ സ്ഥിതി മറിച്ചായേനെ. പോലീസ് നിസ്സംഗത ഉപേക്ഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ ഓമശ്ശേരിയിൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer