തൃശ്ശൂർ : അഖില മലങ്കര ബാസ്കയോമോ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായ മേജർ മിനി സൈമൺ എം, ഡി.എം.ഐ.എച്ച്. നാഗ്പൂർ സർവകലാശാലയിൽ നിന്ന് ഹെൽത്ത് പ്രൊഫഷൻ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഡോക്ടറൽ ബിരുദം നേടി.
കുന്നംകുളം ഭദ്രാസനത്തിലെ റവ. ഫാ. ടി. സി. ജേക്കബിന്റെ സഹധർമിണിയായ ഇവർ മണ്ടുമ്പാൽ ഇട്ടൂപ്പ് സൈമണിന്റെയും സി. സി. എൽസിയുടെയും പുത്രിയാണ്. ഹന്ന മിരിയം ജേക്കബിന്റെ മാതാവുമായ മേജർ മിനി സൈമൺ എം ധർംസാല പ്രതിരോധ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു. സമർപ്പിത സേവനത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി നേടിയ ഈ നേട്ടത്തിന് സമൂഹം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.






