കാസർഗോഡ്: പോളിംഗ് ബൂത്തിൽഅതിക്രമിച്ചു കയറി യു.ഡിഎഫ് ഏജൻ്റുമാരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിലിക്കോട് പഞ്ചായത്തിലെ കരക്കേരു സ്മാർട്ട് അംഗണവാടി ബൂത്തിലെ യുഡിഎഫ് ഏജന്റ് ചന്തേര പട്ടേൽ ഹൗസിലെ എം -ടി.പി നിസാമുദ്ദീൻ ഉൾപ്പെടെ രണ്ടു പേരെ യാണ് ആക്രമിച്ചത്.
ഇടതുമുന്നണി പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ വന്നതിനെ ചലഞ്ച് ചെയ്ത വിരോധത്തിനാണ് അക്രമമെന്നാണ് പരാതി. മുഖത്തടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. വീതു കുന്നിലെ പ്രദീപ്,ആദിത്യൻ,തോട്ടം ഗേറ്റിലെ രജീഷ്,പിലിക്കോട്ടെ അജയൻ, കരക്കേരുവിലെ പവിത്രൻ,പടോളി രാജു,വീതുകുന്നിലെ വിഷ്ണു എന്നിവർക്കെതിരെയാണ് കേസെടുത്തത്.




