Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: m k muneer

എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത തീർത്തു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന ബാധ്യതയാണ് അടച്ചത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് വിവരം. ജപ്തിഭീഷണി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചിരുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ വീട് എന്ന നിലയിൽ അറിയപ്പെടുന്ന നടക്കാവിലെ ക്രസന്റ് ഹൗസ് […]
Read more

മുസ്ലിംലീഗ് നേതാവ് എം.കെ.മുനീര്‍ ആശുപത്രി വിട്ടു

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീര്‍ ആശുപത്രി വിട്ടു. എം.കെ.മുനീര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, ഓരോരുത്തരുടെയും പ്രാര്‍ഥനകള്‍ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു നിന്നുവെന്ന് മുനീര്‍ പറയുന്നു. ആശുപത്രിയുടെ വാതിലുകള്‍ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഒരു ജനത തന്നോട് കാണിച്ച സ്‌നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിര്‍വചനീയമായ കടപ്പാട് അറിയിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.
Read more

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് ലീഗിനില്ല; എം കെ മുനീർ

കോഴിക്കോട് : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് മുസ്ലിം ലീഗിന് ഇല്ലെന്നും മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല, ജാമിഅ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്, മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണെന്നും എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ […]
Read more

മുഖ്യമന്ത്രിയെ പോലെ കാപട്യമുളളയാളെ ഇതുവരെ കണ്ടിട്ടില്ല;എം കെ മുനീര്‍

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയനെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതതില്‍ ഇത് വരെ കണ്ടിട്ടില്ലയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ.പതാക വിവാദത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദേശാഭിമാനി കണ്ടാല്‍ ജന്മഭൂമിയാണോ ദേശാഭിമാനിയാണോയെന്ന് സംശയമാണെന്നും മുനീര്‍ പരിഹസിച്ചു. പ്രഭാസിന്റെ കല്‍ക്കി വൈകുമോ? ഷാഫി പറമ്പിലിനെ വടകരയില്‍ ലീഗിന്റെ കൊടികളുമായി സ്വീകരിച്ചപ്പോള്‍ വായനാട്ടില്‍ കൊടി ഉയര്‍ത്താത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൊടി ഉപയോഗിക്കണോ […]
Read more

Recent News

Advertisement
WhiteswanTV Footer