Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: m s solution

പത്താം ക്ലാസിൽ ഉറപ്പുള്ള ചോദ്യോത്തരങ്ങളുമായി വീണ്ടും എം.എസ്. സൊലൂഷൻസ്

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും എം എസ് സൊല്യൂഷൻസ്. 199 രൂപക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്. പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് എം എസ് സൊല്യൂഷൻസിന്റെ വാഗ്ദാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിനേയും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസറിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ […]
Read more

ചോദ്യപേപ്പർ ചോർച്ചാ കേസിലെ മുഖ്യപ്രതി ഷുഹൈബിനെ റിമാൻഡ് ചെയ്തു

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു.താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഷുഹൈബിനെ റിമാന്‍ഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ തിങ്കളാഴ്ച പൊലീസ് നൽകും. അതേസമയം എം എസ് സൊല്യൂഷൻസിനു ചോദ്യപേപ്പർ ചോർത്തി നൽകിയ അൺഎയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് തള്ളിയിരുന്നു.
Read more

ചോദ്യപേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കീഴടങ്ങി

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് ഷുഹൈബ് കീഴടങ്ങിയത്. ഇതിനിടെ കേസിലെ രണ്ടാം പ്രതിയായ അധ്യാപകൻ ഫഹദ്, മൂന്നാം പ്രതി ജിഷ്ണു എന്നിവർക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. അതേസമയം, എം എസ് സൊല്യൂഷൻസിനെ തകർക്കാൻ പ്രധാന സ്ഥാപനം ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് കേസെന്നും […]
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് ജാമ്യമില്ല

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സ്കൂൾ പ്യൂണായ അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എംഎസ് സൊല്യൂഷ്യന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ […]
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. അധ്യാപകരായ പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവരാണ് യൂട്യൂബ് ചാനല്‍ വഴി ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എംഎസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer