Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malankaradam

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; കർശന നടപടിയുമായി ജില്ലാ ഭരണകൂടം

ഇടുക്കി: മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നാണ് നിർദേശം. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. ഫാക്ടറിയിൽ നിന്നുണ്ടായ ഓയിൽ ചോർച്ചയെ തുടർന്ന് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തിൽ പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന രാസമാലിന്യം മലങ്കര ജലാശയത്തിൽ കലർന്നതിനെ […]
Read more

മലങ്കര ഡാമിന്‍റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ

ഇടുക്കി: ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഡാമിന്റെ സംഭരണ ശേഷിയുടെ 48.95 ശതമാനവും എക്കലും മണ്ണും നിറഞ്ഞതായി കണ്ടെത്തിയത്. മണ്ണും ചെളിയും അടിഞ്ഞുകൂടിയതോടെ ചെറിയ മഴ ലഭിച്ചാൽ പോലും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കിവിടേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം തൊടുപുഴ, മൂവാറ്റുപുഴ നഗര മേഖലകളിൽ വെള്ളക്കെട്ട് പതിവാകുന്നതായും റിപ്പോർട്ടുകളുണ്ട്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ […]
Read more

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നെന്ന് പരാതി; വെള്ളത്തിൽ എണ്ണപ്പാട

തൊടുപുഴ: ഇടുക്കി മലങ്കര ഡാമിലെ ജലാശയത്തിൽ രാസമാലിന്യം കലർന്നതായി നാട്ടുകാരുടെ പരാതി. നിരവധി ശുദ്ധജല പദ്ധതികൾക്ക് ഉപയോഗിക്കുന്നതും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതുമായ ജലാശയത്തിലാണ് മലിനീകരണം കണ്ടെത്തിയത്. രാവിലെ മുതൽ ഡാമിലെ വെള്ളത്തിൽ എണ്ണപ്പാട കെട്ടിക്കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജലാശയത്തിന് സമീപം പ്രവർത്തിക്കുന്ന ചില ഫാക്ടറികളിൽ നിന്നാണ് രാസമാലിന്യം ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രാവിലെ ഡാമിൽ കുളിക്കാനിറങ്ങിയ ചിലർക്ക് ശരീരത്തിൽ ചെറിച്ചിൽ അനുഭവപ്പെട്ടതായും പരാതിയുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡാമിലെ വലിയൊരു ഭാഗത്ത് […]
Read more

മുന്നറിയിപ്പില്ലാതെ മലങ്കര ഡാം തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ നദികളില്‍ ജലനിരപ്പുയരാന്‍ സാധ്യത

ഇടുക്കി: മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണമാണ് തുറന്നത്. ഇതേതുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ ജലവിഭവ വകുപ്പിന്റെ ഭാഗത്ത് നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല. മുന്നറിയിപ്പിലാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന്റെ കാരണം എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പി.ആര്‍.ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് മലങ്കര ഡാം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ തുറന്നതെന്നാണ് വിവരം. റെഡ് അലര്‍ട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix