Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുന്നറിയിപ്പില്ലാതെ മലങ്കര ഡാം തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ നദികളില്‍ ജലനിരപ്പുയരാന്‍ സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണമാണ് തുറന്നത്. ഇതേതുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ ജലവിഭവ വകുപ്പിന്റെ ഭാഗത്ത് നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല.

മുന്നറിയിപ്പിലാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന്റെ കാരണം എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പി.ആര്‍.ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് മലങ്കര ഡാം.

ഇന്ന് പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ തുറന്നതെന്നാണ് വിവരം. റെഡ് അലര്‍ട്ട് നിലനില്‍ക്കെ ഇടയ്ക്കിടെ ജലനിരപ്പ് ക്രമീകരിക്കാന്‍ ഷട്ടറുകള്‍ തുറക്കാറുണ്ട്. എന്നാല്‍ അഞ്ച് ഷട്ടറുകളും തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൊടുപുഴ ആറിലേക്കാണ് വെള്ളം ആദ്യം ഒഴുകിയെത്തുന്നത്. പിന്നീട് മൂവാറ്റുപുഴ ആറിലേക്കും എത്തും. ജലനിരപ്പ് ഉയര്‍ന്നാല്‍ ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് പ്രതിസന്ധിയുണ്ടാകും.

അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് പിആര്‍ഡി അറിഞ്ഞത്. പിന്നാലെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് നദികളിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer